കളി ആട്ടം ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ നാടക കൂട്ടായ്മ – സന്തോഷ് കീഴാറ്റൂര്‍

0
588

കോഴിക്കോട് പൂക്കാട് കലാലയത്തിന്‍റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഉത്സവത്തിന് തിരിതെളിഞ്ഞു. ഇന്നു ആരംഭിച്ച കളി ആട്ടം ചലച്ചിത്ര നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കളി ആട്ടം ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ നാടക കൂട്ടായ്മയാണ്. എന്‍റെ കുട്ടിക്കാലത്തില്‍ ഞാനും ഏറെ ആഗ്രഹിച്ചിരുന്നു ഇങ്ങനെയൊരു ക്യാമ്പില്‍ പങ്കെടുക്കാന്‍. അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ യുകെ രാഘവന്‍ , മനോജ് നാരായണന്‍ , ശിവദാസ് ചേമഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പിന് മെയ് 7ന് തിരശ്ശീല വീഴും. അഞ്ഞൂറോളം കുട്ടികളാണ് കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നായി ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here