കളരിപ്പയറ്റും വടക്കൻപാട്ടുകളും കടത്തനാടിന്റെ മുഖമുദ്രയാണ്. കളരിപ്പയറ്റ് എന്നാൽ രൗദ്ര ഭാവമുള്ള ആയോധന കല എന്ന നിലയിലാണ് പ്രചാരം. എന്നാൽ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച ഒരു വ്യായാമം എന്ന നിലയിൽ കളരി മുറകളെ സ്വാത്വിക ഭാവത്തിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകർത്താവ് യോഗാസനങ്ങൾക്ക് കളരി മുറകളുമായുള്ള സദൃശ ഭാവങ്ങളും അതിലുപരി കളരിപ്പയറ്റിന്റെ പ്രാധാന്യവും ഗ്രന്ഥത്തിൽ എടുത്തുകാണിച്ചിരിക്കുന്നു. രോഗികൾക്ക് ചികിത്സാനന്തരം നിർദ്ദേശിക്കാറുള്ള വ്യായാമമുറകളെ അവതരിപ്പിക്കാനുള്ള ചിന്തയാണ് ഈ പുസ്തക രചനയ്ക്ക് പ്രേരണയായത്. നിത്യേന ഏവർക്കും പരിശീലിക്കാവുന്ന തരത്തിലുമാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത് കളരിപ്പയറ്റിനെയും യോഗാസനങ്ങളെയും വ്യത്യസ്തമായ വീക്ഷണത്തിൽ അവതരിപ്പിക്കുന്നു ഈ ഗ്രന്ഥത്തിൽ .
കടത്തനാട്, കെ.വി.മുഹമ്മദ് ഗുരുക്കൾ 9447244800