കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2017-18

0
496

തിരുവനന്തപുരം: സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ഒക്ടോബർ 30 ,31 തീയതികളിലായി സെൻട്രൽ സ്റ്റേഡിയത്തിൽ 2017 -18 വർഷത്തെ കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു .

സ്പോർട്സിന്റെ രൂപകല്പന കൊടുത്തുകൊണ്ട് കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിന്റെ സമഗ്ര വികസനം മുൻനിർത്തി കളരിപ്പയറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (KFI) കേരള ഘടകം 14 ജില്ലകളിലും ശക്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
30 ന് തിരുവനന്തപുരത്ത് നടന്ന ചാമ്പ്യൻ ഷിപ്പിൽ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ശിവൻ കുട്ടി Ex.MLA അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കായിക വകുപ്പ് മന്ത്രി വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥികളായി Adv. DK. മുരളി MLA, തിരുവനന്തപുരം മേയർ പ്രശാന്ത്,  ADGP സന്ധ്യ, പങ്കെടുത്തു.

കളരിപ്പയറ്റ് രംഗത്ത് പ്രശസ്തരായ പത്മശ്രീ മീനാക്ഷി ഗുരുക്കൾ വടകര ,ഫോക്‌ലോർ അവാർഡ് ജേതാവ് ശ്രീ വളപ്പിൽ കരുണൻ ഗുരുക്കൾ വടകര, ശ്രീ തങ്കപ്പൻ ആശാൻ തിരുവനന്തപുരം, ഇവരെ വേദിയിൽ ആദരിച്ചു. SKAK സെക്രട്ടറി ബൈജു വർഗീസ് ഗുരുക്കൾ സ്വാഗതവും ഓർഗനൈസിംഗ് കമ്മറ്റി കൺവീനർ ശ്രീ. ജയകുമാർ ഗുരുക്കൾ ആട്ടുകാൽ നന്ദിയും പറഞ്ഞു.

ഒക്ടോബർ 31നു രണ്ടാം ദിനം സമാപനവേദിയിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ Adv.DK.മുരളി MLAയുടെ അധ്യക്ഷതയിൽ സഹകരണം, ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു . മുഖ്യാതിഥി എഡിജിപി നിതിൻ അഗർവാൾ ഐപിഎസ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. കേരള സംഗീത നാടക അക്കാദമി ജേതാവ് ചിറക്കൽ എസ്. ആർ.ഡി.പ്രസാദ് ഗുരുക്കളെ മന്ത്രി ആദരിച്ചു. മുഖ്യ പ്രഭാഷണം ശ്രീ ബൈജു വർഗീസ് ഗുരുക്കൾ നടത്തി. സദസ്സിൽ കളരിപ്പയറ്റ് രംഗത്തെ മുതിർന്ന ഗുരുക്കന്മാരായ കണാരൻ ഗുരുക്കൾ കോഴിക്കോട് ,  വേലായുധൻ ഗുരുക്കൾ വയനാട്, മൊയ്തീൻകുട്ടി ഗുരുക്കൾ കാസർകോട്, കെ.വി. കുഞ്ഞുമോൻ ഗുരുക്കൾ ആലപ്പുഴ, ശിവൻ ഗുരുക്കൾ എറണാകുളം, ഉണ്ണിക്കൃഷ്ണൻ ഗുരുക്കൾ കോട്ടയം, ബാബുരാജ് ഗുരുക്കൾ തിരുവനന്തപുരം, ജവഹർ ഗുരുക്കൾ തൃശ്ശൂർ, സജികുമാർ ഗുരുക്കൾ പത്തനംതിട്ട, ശ്രീകുമാർ ഗുരുക്കൾ കൊല്ലം, ഇവരെ ആദരിക്കുന്നതോടൊപ്പം കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലെ മികച്ച സംഘടനാ പ്രവർത്തനത്തിന് ജയകുമാർ ഗുരുക്കളെയും അജിത്ത് കുമാർ ഗുരുക്കളെയും ആദരിച്ചു. നാരായണൻകുട്ടി ഗുരുക്കൾ, സുധാകരൻ ഗുരുക്കൾ , ടെക്നിക്കൽ ഡയറക്ടർ സുരേഷ് ഗുരുക്കൾ എന്നിവർ സംസാരിച്ചു.

172 പോയിന്റ് നേടി കോട്ടയം ജില്ല ഓവറോൾ ചാമ്പ്യന്മാരായി എറണാകുളം 152 തിരുവനന്തപുരം 98 രണ്ടും മൂന്നും സ്ഥാനം നേടി.

വ്യക്തിഗത വിജയികൾ : അനു ആർ. ബാബു ആലപ്പുഴ ,നൂർഫാത്തിമ കോട്ടയം (സബ്ജൂനിയർ) ഡേവിഡ് ഫ്രാൻസിസ് കോട്ടയം , അർച്ചന അനിൽകുമാർ( ജൂനിയർ), സി കെ കിഷോർ കോട്ടയം, നയന മേരി എറണാകുളം (സീനിയർ).

LEAVE A REPLY

Please enter your comment!
Please enter your name here