നാടക കലാകാരന്മാര്‍ക്ക് കൈതാങ്ങാവാന്‍ കലാനിലയം

0
467

തൃശ്ശൂര്‍: കേരളത്തിന്‍റെ കലാ മേഖലയിലും പ്രളയം ഏല്‍പ്പിച്ച ആഘാതം വലുതാണ്‌. പിടിച്ച്  നില്‍ക്കാന്‍ പാടുപെടുന്ന നാടക സമിതികളെയും കലാകാരന്മാരെയും കരകയറ്റാന്‍ തയ്യാറെടുക്കുകയാണ് കലാനിലയം. തുടര്‍ച്ചയായ പത്ത് ദിവസം കേരളത്തിലെ വിവിധ സംഘങ്ങളുടെ നാടകം അവതരിപ്പിക്കാനാണ് പദ്ധതി. പ്രവേശനം സൗജന്യമായിരിക്കും. എന്നാല്‍ നാടകങ്ങള്‍ക്ക് അവരുടെ പ്രതിഫലം നല്‍കും.

നാടകത്തിന് വേദിയുണ്ടാക്കുകയും ജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കുകയും നല്ല അഭിപ്രായമുണ്ടാകുന്ന നാടകങ്ങള്‍ക്ക് ബുക്കിങ്ങിന് അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ”വേദികള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാനം. വെള്ള പൊക്കത്തോടൊപ്പം ഒലിച്ച് പോയത് നാടകം അവതരിപ്പിക്കാനുള്ള അവസരങ്ങളാണ്. നാടക കുടുംബങ്ങള്‍ക്ക് കലാനിലയത്തിന്റെ എളിയ സഹായഹസ്തമാണിതെന്ന്” അനന്ത പത്മനാഭന്‍ പറഞ്ഞു. മേളയുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here