കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ ഗുരു ചേമഞ്ചേരി പുരസ്‌കാരം കഥകളി വേഷം കലാകാരന്‍ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്. 11,111 രൂപയും ആര്‍ടിസ്റ്റ് മദനന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് ആദ്യവാരം കൊയിലാണ്ടിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഡോ. എംആര്‍ രാഘവവാരിയര്‍, കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍, മദന്‍ കെ മേനോന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കഥകളി വേഷം കലാകാരന്മാരെയാണ് പ്രഥമ പുരസ്‌കാരത്തിന് പരിഗണിച്ചത്.
ഗുരുവിന്റെ ജന്മനാളില്‍ കഥകളി വിദ്യാലയത്തില്‍ നടന്ന പിറന്നാളാഘോഷവേളയില്‍ കാനത്തില്‍ ജമീല എംഎല്‍എയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഗുരു ചേമഞ്ചേരിയുടെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും പുരസ്‌കാരം സമ്മാനിക്കാനാണ് കഥകളി വിദ്യാലം പ്രവര്‍ത്തകരുടെ തീരുമാനം.
പുരസ്‌കാര പ്രഖ്യാപന സമ്മേളനത്തില്‍ ഡോ. എം ആര്‍ രാഘവവാരിയര്‍, ഗുരുപൂജാ പുരസ്‌കാര ഡേതാവ് ശിവദാസ് ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി എം കോയ, യുകെ രാഘവന്‍, കഥകളി വിദ്യാലയം ഭാരവാഹികളായ ഡോ. എന്‍ വി സദാനന്ദന്‍, പ്രിന്‍സിപ്പല്‍ കലാമണ്ഡലം പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല