കാലടി; വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

0
371

കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിൽ ഫൈൻആർട്സ് വിഭാഗത്തിന്റെ ക്ലാസ് മുറികൾക്കായി നടത്തി വരുന്ന സമരം പുതിയ വഴിത്തിരിവില്‍. അധികാരികളുടെ ഭാഗത്ത് നിന്നും കാര്യമായിട്ടുള്ള ഒരു തിരുമാനം ഇതുവരെ കുട്ടികളെ അറിയിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു.

പഠനം നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ലാസ്മുറികള്‍ ലഭ്യമാക്കുക, ശൗചാലയം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുക, പ്രളയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട പഠനോപകരണങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കുക, നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയവയാണ് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍. സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെൺകുട്ടികൾ അടങ്ങുന്ന വിദ്യാര്‍ഥി സമൂഹം ഇന്ന് മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചത്. 

 

LEAVE A REPLY

Please enter your comment!
Please enter your name here