കൈരളി ബുക്‌സിന്റെ നേതൃത്വത്തില്‍ നോവല്‍ – കഥാ രചന മത്സരം സംഘടിപ്പിക്കുന്നു. 2019 ജനുവരി അവസാന വാരം കമ്ണൂരില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവലിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയും സര്‍ട്ടിഫിക്കറ്റും കഥയ്ക്ക് 10,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. രചനകള്‍ മൗലികമായിരിക്കണം. 40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ അവസരം. ഡിടിപി ചെയ്ത രചനയുടെ 2 സെറ്റ് പ്രിന്റ് ഔട്ട് ആണ് മത്സരത്തിനായി അയക്കേണ്ടത്. സമ്മാനാര്‍ഹമാ നോവല്‍ കാര്‍ണിവലില്‍ വെച്ച് പ്രകാശനം ചെയ്യും. കഥ അകംമാസികയില്‍ പ്രസിദ്ധീകരിക്കും. രചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 30.
രചനകള്‍ അയക്കേണ്ട വിലാസം:
ഫെസ്റ്റിവല്‍ ഡയറക്ടര്‍
ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവല്‍
കൈരളി ബുക്‌സ്
താളിക്കാവ്
കണ്ണൂര്‍
670001
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497 2761200, 8606905632