ആണുശിരിന്റെ അസാധ്യ പ്രകടനം!

0
232

സുരേഷ് നാരായണൻ

രാക്ഷസൻ’ എന്ന ത്രില്ലറിനുശേഷം, എയർ പോക്കറ്റിൽ അകപ്പെട്ട വിമാനത്തിൻറെ സീറ്റിൽ പിടിച്ചിരിക്കുന്നപോലുള്ള അവസ്ഥ സമ്മാനിക്കുന്നു കൈദി .

ആണുശിരിന്റെ അസാധ്യ പ്രകടനമാണ് കാർത്തി കെട്ടഴിച്ചുവിടുന്നത്. കൂടെ പക്കമേളക്കാരനായി വരുന്ന stunt choreographer അൻപറിവ് പൂത്തിരി കത്തിച്ച അടവുകളോടെ കാർത്തിയെ തിടമ്പേറ്റുന്നു!

സംവിധായകനേക്കാൾ കൈയ്യടി അർഹിക്കുന്നത് ക്യാമറാമാനാണ്.. Night Videographyക്ക് ഒരു റഫറൻസ് മെറ്റീരിയൽ ആയിമാറുന്നു അയാളുടെ ഫ്രെയിമുകൾ.

സ്റ്റേഷനിലേക്ക്  ഇടിച്ചു കയറാനിരമ്പുന്ന ഗുണ്ടാസംഘത്തെയും കാത്ത് ഊരിപ്പിടിച്ച വാക്കത്തിയുമായി , എമ്പാടും ചിതറിവീണ ഫയലുകൾക്കു നടുവിൽ ഏകനായി നിൽക്കുന്ന കോൺസ്റ്റബിൾ നെപ്പോളിയന്റെ രൂപം ആ മാസ്റ്റർ പീസുകളിലൊന്നു മാത്രം.

പോലീസ് ജീപ്പുകളുടെ ബീകൺ ലൈറ്റുകളുടെ പശ്ചാത്തലത്തിൽ കാർത്തിയും  പെൺകുട്ടിയും കണ്ടുമുട്ടുന്ന സീനും പ്രേക്ഷകനെ സ്തബ്ധനാക്കാൻ പോന്നതാണ്.

കാർത്തിയുടെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായി മാറുന്നു കൈദി. ഒരിടവേളയ്ക്കുശേഷം നരേയ്നേയും സ്ക്രീനിൽ ആവോളം കാണാൻ പറ്റി.

‘രാക്ഷസ’ന്റെയത്രയും മുറുക്കം ഇല്ലെങ്കിലും ഈ വർഷത്തെ മികച്ച തമിഴ് സിനിമകളുടെ പട്ടികയിൽ ‘കൈദി’ വരികതന്നെ ചെയ്യും. ഒപ്പം, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയും !

LEAVE A REPLY

Please enter your comment!
Please enter your name here