മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായന്‍ കെഎ ഫ്രാന്‍സിസ്(76) അന്തരിച്ചു. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും ചിത്രകാരനും ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്നു കെഎ ഫ്രാന്‍സിസ്.
തൃശ്ശൂര്‍ കുറുമ്പിലാവിലായിരുന്നു കെഎ ഫ്രാന്‍സിസ് ജനിച്ചത്. 1970ല്‍ മനോരമ പത്രാധിപസമിതിയിലെത്തി. ദീര്‍ഘകാലം കണ്ണൂര്‍ യൂണിറ്റ് മേധാവിയായിരുന്നു. മനോരമ കണ്ണൂര്‍ യൂണിറ്റ് മേധാവി സ്ഥാനത്തുനിന്നു 2002ലാണ് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തത്. മലയാള മനോരമയില്‍ അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു.
പ്രശസ്ത ചിത്രകാരനും ബാലചിത്രകലാ പ്രസ്ഥാനത്തിനു തുടക്കമിട്ട യൂണിവേഴ്‌സല്‍ ആര്‍ട്‌സ് സ്ഥാപകനും ആയ കെപി ആന്റണിയുടെ മകനാണ്. മലയാള പത്രത്തിന് ആദ്യമായി ലഭിക്കുന്ന ദേശീയ അംഗീകാരമായ ന്യൂസ് പേപ്പര്‍ ലേഔട്ട് ആന്‍ഡ് ഡിസൈന്‍ അവാര്‍ഡ് 1971ല്‍ മനോരമയ്ക്കു നേടിക്കൊടുത്തു.
ദി എസന്‍സ് ഓഫ് ഓം, ഇവി കൃഷ്ണപിള്ളയുടെ ജീവചരിത്രം, കള്ളന്മാരുടെ കൂടെ, ഇ മൊയ്തുമൗലവി: നൂറ്റാണ്ടിന്റെ വിസ്മയം തുടങ്ങി ഇരുപതോളം കൃതികള്‍ ക്ഷണിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ പുരസ്‌കാരം, ലളിതകലാ സ്വര്‍ണപ്പതക്കം, ലളിതകലാ പുരസ്‌കാരം, ഫെലോഷിപ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ:ബേബി, മക്കള്‍: ഷെല്ലി ഫ്രാന്‍സിസ്, ഡിംപിള്‍, ഫ്രെബി
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

