കെ. ദാമോദരന്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
258

കെ. ദാമോദരന്റെ സ്മരണക്കായി ഗുരുവായൂരില്‍ പ്രവര്‍ത്തിക്കുന്ന കെ. ദാമോദരന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കഥയ്ക്കാണ് അവാര്‍ഡ്. 10,001 രൂപയും ശില്‍പ്പവും, പ്രശ്‌സതി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രസാധകര്‍ക്കും കൃതികള്‍ അയക്കാം. പുസ്തകങ്ങളുടെ 4 കോപ്പികള്‍ ജൂണ്‍ 15ന് മുമ്പ് സെക്രട്ടറി, കെ.ദാമോദരന്‍ അക്കാദമി, എടപ്പുള്ളി റോഡ്, ഗുരുവായൂര്‍ പി.ഒ, തൃശ്ശൂര്‍-680101 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9447771960

LEAVE A REPLY

Please enter your comment!
Please enter your name here