ജൂലൈ 30

0
653

2018 ജൂലൈ 30/ തിങ്കൾ
1193 കർക്കടകം 14

ഇന്ന്

അന്താരാഷ്ട്ര സൗഹൃദ ദിനം
[2011 ഏപ്രിൽ 27ന് യു.എൻ. ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.]

ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം

പ്രമേയ സ്വീകാര്യത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായവ്യത്യസ്തത പുലർത്തുന്ന കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും (1957),

പത്താം കേരള നിയമസഭയിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്തെ പ്രതിനിധീകരിച്ച അംഗവും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ. ലതാദേവിയുടേയും(1963),

ഇന്ത്യൻ സുപ്രീംകോടതിയിലെ ജഡ്ജിയാണ് അജയ് മണിക്‌റാവു ഖാൻവിൽകർ എന്ന എ.എം ഖാൻവിൽകറിന്റെയും (1957),

ആസ്ട്രിയൻ അമേരിക്കൻ ബോഡി ബിൽഡറും, നടനും, വ്യവസായിയും, കാലിഫോർണിയയുടെ മുൻ ഗവർണറുമായിരുന്ന ‍അർണോൾഡ് അലോയിസ് ഷ്വാർസെനെഗറിന്റെയും (1947),

മെമെന്റോ, ഇൻസോംനിയ, ബാറ്റ്മാൻ സിനിമാത്രയമായ ബാറ്റ്മാൻ ബിഗിൻസ്, ദ ഡാർക്ക് നൈറ്റ്, ദ ഡാർക്ക് നൈറ്റ് റൈസസ്, ശാസ്ത്ര കൽപിത ചിത്രങ്ങളായ ദ പ്രസ്റ്റീജ്, ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലാർ തുടങ്ങിയ മികച്ച ചിത്രങ്ങൾ നൽകിയ ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സം‌വിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റഫർ നോളൻ എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ ജൊനാഥൻ ജെയിംസ് നോളന്റെയും( 1970),

മിസിംഗ് പേഴ്സൺ’, ‘ലാക്കോംബെ ലൂസിയെൻ’, ‘നൈറ്റ് റൈഡ്സ്’, ‘റിംഗ് റോഡ്സ്’ തുടങ്ങിയ കൃതികൾ രചിച്ച നോബൽ പുരസ്കാരം നേടിയ ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മോദിയാനോയുടെയും (1945).

റെഗുലേഷൻ ഓഫ് റിട്രോവൈറൽ ഇൻഫെക്ഷൻസ് ഡിവിഷനിലെ (Regulation of Retroviral Infections Division) വൈറോളജിസ്റ്റും ഡയറക്ടറും HIV കണ്ടുപിടിച്ചതിനു വേറെ രണ്ടു ശാസ്ത്രജ്ഞരോടൊപ്പം നോബൽ പ്രൈസ് കിട്ടിയ ഫ്രഞ്ച് ശാസ്ത്രജ്ഞയായ ഫ്രാൻസ്വാസ് ബാരി-സിനോസിയുടെയും (1947),

മിഥുൻ ചക്രവർത്തിയുടെ മകനും ചലചിത്ര നടനുമായ മഹാക്ഷയ ചക്രവർത്തി എന്ന മിമൊ ചക്രവർത്തിയുടെയും (1984),

ഹിന്ദി,തമിഴ്,തെലുങ്ക്,കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ച ഗായകൻ സോനു നിഗമിന്റെയും (1973),

അമേരിക്കയിൽ നിന്നുമുള്ള അഭിനേത്രിയും, നിർമ്മാതാവുമായ ഹിലാരി സ്വാങ്കിന്റെയും(1974)ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

ഭരതൻ (1947 –1998)
ഹൈമവതി തായാട്ട് ( 1925 – 2007 )
കെ കോയ (- 2009)
ഡോ. എസ് പി രമേശ് (1945 – 2011)
എറ്റിനെ പാസ്കൽ ടാഷെ (1795 -1865 )
ബിസ് മാർക്കിനെയും (1815 – 1898)
ജോയ്‌സി കിൽമർ (1886- 1918)
ഇങ്മർ ബർഗ്‍മൻ (1918 – 2007)

ജന്മദിനങ്ങള്‍

പി.എം.കുഞ്ഞിരാമൻ നമ്പ്യാര് (1905 -1998)
കെ. പി. നൂറുദ്ദീൻ (1939 -2016)
ഡോ. മുത്തുലക്ഷ്മിറെഡ്ഡി (1886 -1968)
ഗോവിന്ദ് ചന്ദ്ര പാണ്ഡേ (1923 – 2011)
ഹെൻ‌റി ഫോർഡ് ( 1863 – 1947 )

ചരിത്രത്തിൽ ഇന്ന്

1930 – ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ഉറുഗ്വേ നേടി.

1966 – പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ഫുട്ബോൾ ലോകകപ്പ് നേടി.

1971 – അപ്പോളോ പതിനഞ്ച് മിഷൻ – ഡേവിഡ് സ്കോട്ടും ജെയിംസ് ഇർ‌വിനും ‘ഫാൾക്കൺ’ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി.

1971 – ഓൾ നിപ്പോൺ എയർ‌വേയ്സിന്റെ ഒരു ബോയിങ് 727 വിമാനവും, ജപ്പാനീസ് വായുസേനയുടെ എഫ്.86 വിമാനവും ജപ്പാനിലെ മോറിയോക്കായിൽ കൂട്ടിയിടിച്ച്, 162 പേർ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here