2018 ജൂലൈ 24/ചൊവ്വ
1193 കർക്കടകം 8
ഇന്ന്
ബൊളീവിയ, ഇക്ക്വഡോർ, വെനിസ്വെല, കൊളംബിയ : ബോളിവർ ദിനം !
തെക്കേ അമേരിക്കൻ വൻകരയിലെ ഒട്ടുമിക്ക രാജ്യങ്ങൾക്കും യുദ്ധങ്ങൾ മുഖേന സ്വാതന്ത്ര്യം വാങ്ങിക്കൊടുക്കുകയും പല രാജ്യങ്ങളുടെയും പ്രസിഡന്റായിരിക്കുകയും ചെയ്ത ബൊളിവറിന്റെ ജന്മദിനം
ടുണീഷ്യ: ‘അവുസു’ കാർണിവൽ
പോളണ്ട് : പോലീസ് ദിനം
വെനിസ്വെല: നാവിക ദിനം
വാനുവാടു: ശിശു ദിനം
യുറ്റാ : അഗ്രഗാമി ദിനം (Pioneer Day)
മുൻ ലോകസഭാ സ്പീക്കറും, രാഷ്ട്രീയ പ്രവർത്തകനും ആയിരുന്ന പി.എ. സാങ്മയുടെ മകളും മുൻലോകസഭ അംഗവും മുൻ കേന്ദ്രസഹമന്ത്രിയും ഇപ്പോൾ മേഘാലയ നിയമസഭാംഗവുമായ എൻ.സി.പി പ്രവർത്തക അഗത സാങ്മയുടെയും (1980),
അക്കാദമി അവാർഡ് ജേതാവായ കനേഡിയൻ-ന്യൂസിലാൻഡർ അഭിനേത്രി അന്ന ഹെലൻ പാക്വിനിന്റെയും (1982),
ഇന്ത്യയിലെ പ്രമുഖ ബിസ്സിനസ്സുകാരനും വിപ്രോ കമ്പനിയുടെ ചെയർമാനുമായ അസിം പ്രേംജിയുടെയും (1945),
ദീർഘകാലം കേരള നിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും മുൻ സി.പി.ഐ നാഷണൽ കൌൺസിൽ അംഗവുമായിരുന്ന ഭാർഗവി തങ്കപ്പന്റെയും(1942),
ദേശഭക്തി പ്രകടിപ്പിക്കുന്ന ചലചിത്രങ്ങൾ നിർമ്മിക്കുന്നതിലും, അതിൽ അഭിനയിക്കുന്നതിലും പ്രമുഖനായിരുന്ന ബോളിവുഡ് ചലച്ചിത്രനടനും, സംവിധായകനുമായ മനോജ് കുമാറിന്റെയും(1937) ജന്മദിനം !
ഓര്‍മ്മദിനങ്ങള്‍
സി. മാധവൻ പിള്ള (1905 – 1980 )
കെ.യു അബ്ദുൽ ഖാദർ (ജൂലൈ 24, 2012)
കെ.ജി സത്താർ ( – 2015)
സുശീൽറാണി പട്ടേൽ (- 2014)
അകുതാഗാവ ര്യൂനോസുകേ (1892 -1927)
ഗാവ്രിൽ ഇല്ലിസറോവ് ( 1921– 1992 )
ജന്മദിനങ്ങള്‍
ടി പി ബാലകൃഷ്ണൻ നായർ (1923-1993)
ശ്രീവിദ്യ (1953 – 2006)
സൈമൺ ദെ ബൊളിവർ (1783-1830)
അമീലിയ എയർഹാർട്ട് ( 1897 -1937)
അലക്സാണ്ടർ ഡ്യൂമാസ് ( 1802 -1870)
ചരിത്രത്തിൽ ഇന്ന്
1823 – ചിലിയിൽ അടിമത്തം നിർത്തലാക്കി
1924 – കേരളത്തിനു മറക്കാനാവാത്ത ’99ലെ’ വെള്ളപ്പൊക്കം ആരംഭം. (ജൂലായ് – ആഗസ്റ്റ്)
1966 – ആശാൻ സ്മാരകം (തോന്നയ്ക്കൽ) ഉദ്ഘാടനം.
1969 – ചാന്ദ്രദൗത്യം വിജയകരമായി നിർവ്വഹിച്ച അപ്പോളോ 11 യാത്രികർ ഭൂമിയിൽ തിരിച്ചെത്തി.
1983 – ബ്ലാക്ക് ജൂലൈ എന്ന പേരിലറിയപ്പെടുന്ന ശ്രീലങ്കൻ കലാപത്തിനു തുടക്കം. ശ്രീലങ്കയിലെ തമിഴ് തീവ്രവാദി സംഘടനയായ എൽ.ടി.ടി.ഇ ശ്രീലങ്കൻ സൈന്യത്തിലെ 13 പട്ടാളക്കാരെ കൊലപ്പെടുത്തിയിരുന്നു. ഇതിനു പകരമായിട്ട് ശ്രീലങ്കൻ തമിഴർക്കുനേരെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറുകയും ഇതേദിനം രാത്രി തലസ്ഥാനനഗരമായ കൊളംബോയിൽ പൊട്ടിപ്പുറപ്പെട്ട കലാപം പിന്നീട് രാജ്യമൊട്ടാകെ കത്തിപ്പടരുകയും ഏഴു ദിവസത്തോളം നീണ്ടു നിന്ന കലാപത്തിൽ 3000 ആളുകൾ മരിക്കുകയും ചെയ്തു.