Homeസിനിമജൂഡിന്റെ സംവിധാനത്തില്‍ പ്രളയം സിനിമയാകുന്നു

ജൂഡിന്റെ സംവിധാനത്തില്‍ പ്രളയം സിനിമയാകുന്നു

Published on

spot_img

കേരളം പ്രളയത്തെ നേരിട്ടുകഴിഞ്ഞിരിക്കുന്നു. ദുരന്ത മുഖങ്ങള്‍ ഒരുപാടുണ്ട്. പ്രളയം തന്ന മുറിവുകള്‍ ഉണങ്ങുന്നേയുള്ളൂ. ആന്റോ ജോസഫ്‌ നിര്‍മ്മിച്ച്, ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ്‌ 2403ft.. 2403ft. എന്ന ചിത്രം unexpected heroes-നുള്ള tribute ആണെന്ന് ജൂഡ് പറയുന്നു. ജോമോന്‍ ടി. ജോണ്‍ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. മഹേഷ്‌ നാരായണന്‍ എഡിറ്റ്‌ ചെയ്യുന്നു. ഷാന്‍ റഹ്മാന്റെയാണ് സംഗീതം. ജോണ്‍ മന്ത്രിക്കലും, ജൂഡ് ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂഡ് തന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

‘പ്രളയത്തില്‍ എന്‍റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്‌. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ.. അതെ നമ്മുടെ അതി ജീവനത്തിന്‍റെ കഥ.
A tribute to the unexpected heroes!!!!’ എന്ന് അദ്ദേഹം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ഗോപന്‍ നെല്ലിക്കല്‍ സ്മാരക കഥാ-കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഗോപന്‍ നെല്ലിക്കലിന്റെ ഓര്‍മ്മയ്ക്കായി പുരോഗമന കലാ സാഹിത്യ സംഘം ഭോപ്പാല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന...

ജനപ്രിയമാകുന്ന പോഡ്കാസ്റ്റ് 

(ലേഖനം) അഭിജിത്ത് വയനാട് ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം. ഈയിടെയായി മലയാളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പോഡ്കാസ്റ്റ്. റേഡിയോയുമായി സമാനതകളുള്ള പോഡ്കാസ്റ്റ് പരമ്പരകളായി...

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

More like this