തൃശ്ശൂര്‍: കുട്ടനെല്ലൂര്‍ സാംസ്‌കാരിക സംഗീത കാരുണ്യവേദി സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം സംഗീച സംവിധായകന്‍ മോഹന്‍ സിത്താകയ്ക്ക്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാദമി ഹാളില്‍ ചേരുന്ന ജോണ്‍സന്‍ മാസ്റ്ററുടെ 12-ാമത് ഓര്‍മദിനത്തില്‍ സമ്മാനിക്കും. പരിപാടി സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഔസേപ്പച്ചന്‍, ജോണ്‍സന്‍ മാസ്റ്ററുടെ ഭാര്യ റാണി ജോണ്‍സന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം നല്‍കും. മൂന്നുപേര്‍ക്ക് കാരുണ്യ ധനസഹായം ഫാ. പോള്‍ പൂവ്വത്തിങ്കല്‍, നടേശ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്യും. ജോണ്‍സന്‍ ചിട്ടപ്പെടുത്തിയ 24 ഗാനങ്ങളുള്‍പ്പെടുത്തിയ 24 ഗാനങ്ങളുള്‍പ്പെടുത്തി പാടൂ ഹൃദയമേ എന്ന ഗാനസ്മൃതിയും സംഘടിപ്പിക്കും.വാര്‍ത്താ സമ്മേളനത്തില്‍ കാരുണ്യവേദി രക്ഷാധികാരി കെ ജെ ബേബി, സെക്രട്ടറി കെ എസ് സൂരജ്, പ്രസിഡന്റ് സിനീഷ് ശങ്കരന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല