ക്രിക്കറ്റ് ആരാധകരെ വെള്ളിത്തിരയിലൂടെ കോള്‍മയിര്‍ കൊള്ളിക്കാന്‍ നാനിയെത്തുന്നു. നാനിയുടെ പുതിയ ചിത്രമായ ജേഴ്‌സിയുടെ ട്രെയിലറിനെക്കുറിച്ചാണ്
തെലുങ്ക് സിനിമാലോകം ഇപ്പോള്‍ സംസാരിക്കുന്നത്.
നാനിയുടെ ഇരുപത്തിമൂന്നാമത്തെ ചിത്രമായ ‘ജേഴ്‌സി’ മുന്‍ ക്രിക്കറ്റ് താരമായിരുന്ന രാമന്‍ ലംബയുടെ ജീവിതത്തെ ആസ്പദമാക്കിയിറങ്ങുന്ന ചിത്രമാണ്.
ഗൗതം തിന്നാരി സംവിധാനം ചെയ്യുന്ന ഈ സ്‌പോര്‍ട്‌സ് ഡ്രാമാ ചിത്രത്തിന്റെ തീയേറ്റര്‍ ട്രെയിലറാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. നാനി, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യരാജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. സംഗീതം: അനിരുദ്ധ് രവി ചന്ദര്‍. ഛായാഗ്രഹണം: സനു വര്‍ഗീസ്.