തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മുന്നേറുന്ന തീവണ്ടി സിനിമയിലെ ജീവാംശമായി എന്ന ഗാനത്തിന്റെ ക്ലാസിക്കല്‍ പതിപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. പുതുമയാര്‍ന്ന രീതിയില്‍ ആവിഷ്‌കരിച്ച കവര്‍ സോങിന് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലായി ഷൂട്ട് ചെയ്ത്, വെറും മൂന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത് ഡയറക്ടര്‍ റ്റിജോ തങ്കച്ചന്റെ കഴിവ് വ്യക്തമാകുന്നു. ദൃശ്യ ഭംഗിയും ഏറെ പ്രശംസനീയമാണ്. ക്യാമറ: പ്രിന്‍സ് മുറ്റത്തുകുന്നേല്‍, പ്രൊഡക്ഷന്‍: ആല്‍ഫലക്‌സ് മീഡിയ ഹബ്ബ്, പ്രോഗ്രാമിങ്ങ്: സുരേഷ് നന്ദന്‍, നൃത്തം: നിധി സാബു എന്നിവരാണ് നിര്‍വഹിച്ചത്.
വീഡിയോ കാണാം:
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]