പാനൂര്‍: ക്യാപ്റ്റന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം സിനിമയില്‍ വി.പി സത്യനെ അനശ്വരമാക്കിയ ജയസൂര്യ നാളെ വി.പി സത്യന്‍റെ നാട്ടില്‍. ഫെബ്രവരി 20 ചൊവ്വ വൈകിട്ട് 4 മണിക്ക് പാനൂര്‍ പൂക്കോത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ മേക്കുന്നിലെ വി പി സത്യന്‍റെ സ്മൃതി മണ്ഡപത്തില്‍ അവസാനിക്കും.
വി പി സത്യന്‍റെ ജീവിതം പറഞ്ഞ ക്യാപ്റ്റന്‍ സിനിമ വെള്ളിയാഴ്ച ആണ് റിലീസ് ചെയ്തത്. ഇതിനകം തന്നെ മികച്ച പ്രതികരണം ആണ് സിനിമക്ക് ലഭിച്ചത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ആയിരുന്ന വി പി സത്യന്‍റെ സ്വദേശം കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മേക്കുന്ന്‍ ആണ്.
ക്യാപ്റ്റന്‍ സിനിമ റിവ്യൂ വായിക്കാം:
ക്യാപ്റ്റന്‍: വി പി സത്യന്‍റെ ആത്മാവ് ജയസൂര്യയിലൂടെ ജീവിക്കുന്നു