കാസര്‍ഗോഡ്: മാണിയാട്ട് കോറസ് കലാസമിതിയുടെ എന്‍എന്‍പിള്ള പുരസ്‌കാരത്തിന് ജനാര്‍ദനന്‍ അര്‍ഹനായി. സിനിമ – നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് 25,003 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം. നവംബര്‍ 14 മുതല്‍ 22 വരെ മാണിയാട്ട് നടക്കുന്ന ഏഴാമത് എന്‍എന്‍ പിള്ള സ്മാരക സംസ്ഥാന പ്രഫഷണല്‍ നാടക മത്സര വേദിയില്‍ നവംബര്‍ 15ന് അവാര്‍ഡ് വിതരണം ചെയ്യും.