ഡൽഹിയിലെ പ്രശസ്തമായ ജാമിയ ഹംദർദ് യൂണിവേർസിറ്റിയിലെ വിവിധ കോഴ്സുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മെഡിസിൻ, ഫാർമസി, നർസിംഗ്, കെമിക്കൽ & ലൈഫ് സയൻസ്, യൂനാനി മെഡിസിൻ, എൻജിനിയറിംഗ്, ഐ.ടി, മനേജ്‌മന്റ്, പാരാമെഡികൽ & റീഹാബിലിറ്റേഷൻ സയൻസ്, ഫുഡ് ടെക്നോളജി, ഇന്റർ ഡിസിപ്ലിനറി സയൻസ്, ഹുമനിറ്റീസ് തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളിൽ മികച്ച പഠനാന്തരീക്ഷം നൽകുന്ന ഉന്നത സ്ഥാപനമാണ് ന്യൂഡൽഹിയിലെ ഹംദർദ് നഗറിൽ സ്ഥിതി ചെയ്യുന്ന യൂണിവേർസിറ്റി. രാജ്യത്തെ മികച്ച ഇരുപത്തിയഞ്ച് സർവ്വകലാശാലകളിൽ ഉൾപെടുന്ന ജാമിയ ഹംദർദ് എം.എച്.ആർ.ഡി റാങ്കിങ്ങിൽ ഫാർമസി സ്ഥാപനങ്ങളിൽ രണ്ടാം റാങ്കും മെഡിക്കൽ സ്ഥാപനങ്ങളിൽ 11ാം റാങ്കും നേടിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷകൾ നൽകേണ്ട അവസാന തിയ്യതി ജൂൺ 20 ആണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.jamiahamdard.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.