സന്തോഷ‌് ശിവൻ ചിത്രം ജാക്ക‌് ആൻഡ‌് ജില്ലിൽ സൗബിൻ

0
184

ഉറുമിക്കു ശേഷം സന്തോഷ‌് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാന വേഷത്തിൽ എത്തുന്നു. കുട്ടാപ്പ‌്സ‌് എന്ന കഥാപാത്രത്തെയാണ‌് സൗബിൻ അവതരിപ്പിക്കുന്നത‌്. ജാക്ക‌് ആൻഡ‌് ജിൽ എന്നു പേരിട്ട ചിത്രത്തെ കുറിച്ചും സൗബിന്റെ വേഷത്തെ കുറിച്ചും സന്തോഷ‌് ശിവൻ സോഷ്യൽ മീഡിയയിലാണ‌് പങ്കുവച്ചത‌്.

https://m.facebook.com/story.php?story_fbid=10157300881651228&id=628791227

രാജ്യത്തെ മികച്ച നടൻമാരിൽ ഒരാളാണ‌് സൗബിനെന്നും അദ്ദേഹം കുറിച്ചു. ലൊക്കേഷനുകളിൽ സഹായി ആയി നിന്ന സൗബിൻ പിന്നീട‌് ചെറിയ വേഷങ്ങളിലൂടെയാണ‌് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത‌്. അടുത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ‌്സിൽ സൗബിന്റെ സജിയെന്ന കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. സൗബിന്റെ കഠിനാധ്വാനം, സഹകരണ മനോഭാവം എന്നിവ ഏറെ പ്രശംസിക്കേണ്ടതാണെന്നും സന്തോഷ‌് പറഞ്ഞു.

അരുവി എന്ന തമിഴ്‌ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലനും ചിത്രത്തിലുണ്ടാകുമെന്നു കേൾക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല.
ത്രില്ലറാണ‌് സന്തോഷ‌് ശിവൻ ഒരുക്കുന്നത‌്. ബോളിവുഡിലെയും ഹോളിവുഡിലെയും മികച്ച സാങ്കേതിക വിദഗ‌്ധരും അണിചേരുന്നു. ദുബായിലെ ഒരു കമ്പനിയുമായി സഹകരിച്ചാണ‌് ചിത്രം ഒരുക്കുന്നത‌്.

ഹരിനാരായണന്റെ വരികൾക്ക് നവാഗതനായ റാം സുരേന്ദറും ഗോപീസുന്ദറും ചേർന്നാണ് ഗാനങ്ങളൊരുക്കുന്നത്. മഞ്ജു വാരിയർ, കാളിദാസ് ജയറാം, അജു വർഗീസ്‌ എന്നിവർ ആലപിക്കുന്ന ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.കൊച്ചി, ഹരിപ്പാട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ. കൂടാതെ ചില പ്രധാന രംഗങ്ങൾ അമേരിക്കയിലും ചിത്രീകരിക്കുന്നു.­

2011 ലാണ‌് പൃഥ്വിരാജിനെയും ജനീലിയയെയും നായക കഥാപാത്രങ്ങളാക്കി സന്തോഷ‌് ശിവൻ ചരിത്ര പശ‌്ചാത്തലമുള്ള ഉറുമി സംവിധാനം ചെയ‌്തത‌്. പിന്നീട‌് ദീർഘ കാലത്തെ ഇടവേളയെടുത്താണ‌് അടുത്ത ചിത്രം പ്രഖ്യാപിച്ചത‌്. 2014 ൽ ഒരു തമിഴ്‌ ചിത്രം സംവിധാനം ചെയ‌്തു. പിന്നീട‌് നിരവധി ചിത്രങ്ങൾക്ക‌് ഛായാഗ്രഹണം നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here