കണ്ണിറുക്കി, കുസൃതിച്ചിരിയുമായി ‘ഇട്ടിമാണി’; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

0
663

നവാഗതരായ ജിബിയും ജോജുവും മോഹന്‍ലാലിനെ നായകനാക്കി  സംവിധാനം  ചെയ്യുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’.  ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മോഹന്‍ലാലിന്റെ കൂടെ രാധിക ശരത്കുമാറിനെയും ചിത്രത്തില്‍ കാണാം. ‘കൂടുംതേടി’ എന്ന ചിത്രത്തിനുശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ഹണി റോസ് നായികയായെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. കൊച്ചിയും തൃശ്ശൂരുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here