ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘ഇഷ്‌ക്’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പറയുവാന്‍ ഇതാദ്യമായ് എന്ന ഗാനത്തിന്റെ വീഡിയോ ഇതിനിടയില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തേ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തിരുന്നു.
ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. രതീഷ് രവിയാണ് ‘ഇഷ്‌കി’ന്റെ തിരക്കഥ ഒരുക്കിയത്. നോട്ട് എ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ജാഫര്‍ ഇടുക്കി, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.