തൃശ്ശൂര്‍: ഈര്‍ജ, പരിസ്ഥിതി മേഖലയിലെ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം മലയാളി ശാസ്ത്രജ്ഞന്. മദ്രാസ് ഐഐടി അധ്യാപകനും മലപ്പുറം പന്താവൂര്‍ സ്വദേശിയുമായ ഡോ. ടി പ്രദീപാണ് ഇറ്റലി ആസ്ഥാനമായ ഇഎന്‍ഐ ഗവേഷണ പുരസ്‌കാരത്തിന് അര്‍ഹനായത്. അഡ്വാന്‍സ്ഡ് എന്‍വയോണ്‍മെന്റ് സൊല്യൂഷന്‍സ് അവാര്‍ഡാണ് ഇദ്ദേഹം നേടിയത്. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുടിവെള്ളത്തിലെ വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. സ്വര്‍ണ മെഡലും രണ്ടു ലക്ഷം യൂറോയും(ഏകദേശം 1.84 കോടി രൂപ) പ്രശസ്തി പ്തരവുമടങ്ങുന്നതാണ് പുരസ്‌കാരം.
പ്രധാനപ്പെട്ട മൂന്ന് അവാര്‍ഡുകളാണ് ഇഎന്‍ഐ നല്‍കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ യുഹുവാങ്, ജെഫ്രി ആര്‍ ലോംഗ്(എനര്‍ജി ട്രാന്‍സിഷന്‍ അവാര്‍ഡ്), ലിവര്‍പൂള്‍ സര്‍വകലാശാലയിലെ മാത്യു റോസെന്‍സ്‌കി(എനര്‍ജി ഫ്രോണ്ടിയേഴ്‌സ് അവാര്‍ഡ്) എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റ് രണ്ടുപേര്‍.
റിട്ട. അധ്യാപകനും കവിയുമായ എന്‍എന്‍ തലാപ്പിന്റെയും പിപി കുഞ്ഞിലക്ഷ്മിയമ്മയുടെയും മകനാണ് ഡോ. പ്രദീപ്. ഭാര്യ: ശുഭ, മക്കള്‍: രഘു, ലയ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല