ക്രിയാത്മകമായ ആശയങ്ങള്‍ കൈമാറാം, സമ്മാനം നേടാം

0
441

മലപ്പുറം: നവകേരള പുനസൃഷ്ടിക്കായി ക്രിയാത്മകമായ ആശയങ്ങള്‍ ക്ഷണിക്കുന്നു. സര്‍ക്കാരും ഇതര ഏജന്‍സികളും സന്നദ്ധസംഘടനകളും ദുരന്ത നിവാരണത്തിനായി ഇപ്പോള്‍ നൂതനമായ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ഐഇഡിസി ഓഫ് സുല്ലമുസല്ലാം സയന്‍സ് കോളേജും ഡിപ്പാര്‍ട്ടമെന്റ് ഓഫ് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേര്‍ണലിസവും സംയുക്തമായി ‘ഐഡിയ പിറ്റ്ച്ചിങ്’ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 10000 രൂപയും, രണ്ടാം സമ്മാനമായി 5000 രൂപയും, മൂന്നാം സമ്മാനമായി 3000 രൂപയും ലഭിക്കും. ആശയങ്ങള്‍ ഒരു ഖണ്ഡികയില്‍ ഉള്‍ക്കൊള്ളിച്ച് എഴുതി iedc@sscollege.ac.in എന്ന അഡ്രസ്സിലേക്ക് സെപ്തംബര്‍ 21ന് വൈകിട്ട് നാല് മണിയ്ക്ക് മുന്‍പായി അയക്കുക. തിരഞ്ഞെടുക്കുന്നവ സംസ്ഥാനതല മത്സരങ്ങളിലേക്ക് അയക്കുന്നതായിരിക്കും .

ആശയങ്ങള്‍ താഴെ കൊടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ടത് ആയിരിക്കണം:

1. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
2. പ്രകൃതിദുരന്തങ്ങള്‍ ദുരിതാശ്വാസം അതിജീവനം.
3. ധനസമാഹരണ രീതികള്‍
4. വിദ്യാഭ്യാസം, കൗണ്‍സിലിംഗ്
5. മാലിന്യ നിര്‍മ്മാര്‍ജനം
6. സാങ്കേതിക വിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും ക്രിയാത്മകമായ സാധ്യതകള്‍ .
7. ദുരന്ത ഭൂമി ഉപയോഗ്യമാക്കല്‍.
8. പ്രകൃതിയോടിണങ്ങിയതും ചെലവ് ചുരുങ്ങിയതുമായ കെട്ടിട/വീട് നിര്‍മ്മാണ ആശയങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here