കമല്‍ഹാസന്‍ നായകനാകുന്ന ‘ഇന്ത്യന്‍ 2’-വിന്റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് ഷൂട്ടിങ്ങ് തുടങ്ങിയ വിവരം സംവിധായകന്‍ ശങ്കര്‍ അറിയിച്ചത്.
#indian2
Posted by Shankar on Thursday, January 17, 2019
കമല്‍ഹാസന്‍ ഇരട്ടവേഷത്തില്‍ എത്തിയ ‘ഇന്ത്യന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. സംഗീതം അനിരുദ്ധ്. ശങ്കറിനൊപ്പം അനിരുദ്ധ് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
1996-ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രത്തിന് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു തുടര്‍ച്ചയുണ്ടാകുന്നത്. സേനാപതി എന്ന കമല്‍ഹാസന്റെ വൃദ്ധ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ വീണ്ടുമെത്തുമ്പോള്‍ ആരാധകര്‍ ഒരേ സമയം ആവേശത്തിലും ദുഃഖത്തിലുമാണ്. രാഷ്ട്രീയ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്ന കമല്‍ഹാസന്റെ അവസാനത്തെ സിനിമയായിരിക്കും ‘ഇന്ത്യന്‍ 2’ എന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.