ക്ലബ് കെജെയുടെ നേതൃത്വത്തില്‍ തൃശൂര്‍ കേരള ലളിതകലാ അക്കാദമി ‘ഇമാജിന്‍’ ഫോട്ടോഗ്രഫി എക്‌സിബിഷനായി ഒരുങ്ങുന്നു. അടുത്തമാസം 6 മുതല്‍ 12 വരെയാണ് എക്‌സിബിഷന്‍. 6-ാം തിയ്യതി 11 മണിയ്ക്ക് ആര്‍ട് നിരൂപകന്‍ വിജയകുമാര്‍ മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഇരുപത് പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ 40 ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഫോട്ടോഗ്രഫി എക്‌സിബിഷനില്‍ നിന്ന് വ്യത്യസ്തമായി ഒറ്റ നോട്ടത്തില്‍ രണ്ട് കാഴ്ചകളാണ് ഇവിടെ എത്തുന്ന ചിത്രങ്ങള്‍ക്കുള്ളത്. കാഴ്ചക്കാരില്‍ വ്യത്യസ്തമായൊരു ദൃശ്യാനുഭവം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ക്ലബ് കെജെ. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെജെ വിന്‍സെന്റെ പേരില്‍ തുടങ്ങിയ ഫോട്ടോഗ്രഫി ക്ലബാണിത്.