ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ മാർച്ച് 28 മുതൽ

0
729
സംഗീത് ബാലചന്ദ്രന്റെ ചിത്രപ്രദർശനം മാർച്ച് 28 മുതൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ. ‘ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ എന്ന് പേര് നൽകിയ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് സാഹിത്യക്കാരനായ പി.എൻ.ദാസാണ്. ബുധനാഴ്ച്ച വൈകീട്ട് അഞ്ചു മണിക്കാണ് ചടങ്ങ്. ചടങ്ങിൽ കൽപ്പറ്റ നാരായണൻ, പോൾ കല്ലനോട്, സിവിക് ചന്ദ്രൻ ,സുനിൽ അശോകപുരം, വി.ടി.ജയദേവൻ, അനിൽകുമാർ തിരുവോത്ത്, മജ്നി തിരുവങ്ങൂർ എന്നിവർ സന്നിഹിതരാകും.
രണ്ടു വർഷങ്ങൾ കൊണ്ട് വരച്ചു തീർത്ത മുപ്പതോളം ചിത്രങ്ങളുടെ പ്രദർശനമാണ് ‘ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ’. “കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർത്ഥന്റെ ബുദ്ധനിലേക്കുള്ള യാത്രയാണ് ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ” എന്ന് സംഗീത് ബാലചന്ദ്രൻ പറയുന്നു. മാർച്ച് 28-ന് ആരംഭിക്കുന്ന ചിത്രപ്രദർശനം എപ്രിൽ 1-ന്‌ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here