പക്വതയാര്‍ന്ന അഭിനയത്തിലൂടെ ഗിന്നസ് പക്രു: ഇളയരാജയുടെ ട്രെയിലര്‍ കാണാം

0
162

ഒരു ഇടവേളയ്ക്കു ശേഷം ഗിന്നസ് പക്രു നായകനാകുന്ന ചിത്രമാണ് ഇളയരാജ. മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശ്ശൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചെസ്‌. കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുന്നു.

പക്രുവിന്റെ ജീവിതത്തിലെ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകും എന്ന സൂചന തരുന്നതാണ് ഇളയരാജയുടെ ട്രെയിലര്‍. താടി വളര്‍ത്തിയ ഗിന്നസ് പക്രുവിന്റെ രൂപം ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു.

വൃദ്ധന്റെ വേഷത്തിലെത്തുന്ന ഹരിശ്രീ അശോകനും അമ്പരിപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ.

ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിലൂടെയാണ് നായകനായ ഗിന്നസ് പക്രുവിനെ സംവിധായകന്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. ‘ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. പക്രുവിന്റെ പക്വതയാര്‍ന്ന മേക്ക് ഓവറാണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. പക്രുവിനൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നു. മൂവി മ്യൂസിക്കല്‍ കട്ട്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here