എനിക്ക് വീണ്ടും തെറ്റുപറ്റിയോ? വേദന പങ്കുവെച്ച് ‘ഇളയരാജ’യുടെ സംവിധായകന്‍

0
175

‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ എന്നീ മികച്ച ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് മാധവ് രാംദാസന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഇളയരാജ’. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിയാത്തതിന്റെ വേദനയിലാണ് സംവിധായകന്‍.

എനിക്ക് വീണ്ടും തെറ്റു പറ്റിയോ???? കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ടെ.

Posted by Madhav Rama Dasan on Monday, March 25, 2019

‘എനിക്ക് വീണ്ടും തെറ്റുപറ്റിയോ? കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷകളിലും സിനിമ ചെയ്താല്‍ മതിയായിരുന്നു. ഇനിയും കുറച്ചു കഥകള്‍ കൂടി പറയണമെന്നുണ്ട്’- മാധവ് രാംദാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിന്നസ് പക്രു സിനിമ തിയറ്ററില്‍ നിന്നുതന്നെ കാണണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരുന്നു.

വനജന്‍ എന്ന സാധുമനുഷ്യന്‍ അതിജീവനമാണ് ഇളയരാജയുടെ പ്രമേയം. തൃശ്ശൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചെസ്‌ കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here