പതിനൊന്നാമത് അന്താരാഷ്‌ട്ര ഡോക്യുമെന്ററി & ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ (IDSFFK) സമാപിച്ചു. ഏപ്രില്‍ 20 ന് ആരംഭിച്ച മേള പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററികളുടെയും ഷോര്‍ട്ട് ഫിലിമുകളുടെയും വ്യത്യസ്തത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി. മികച്ച ക്യാമ്പസ് ഫിലിം അവാര്‍ഡ് രണ്ട് ചിത്രങ്ങള്‍ പങ്കിട്ടു. ഗോകുല്‍ ആര്‍ നാഥ് സംവിധാനം ചെയ്ത ‘ഇട’, ശങ്കര്‍ ജി സംവിധാനം ചെയ്ത ‘ഒരുക്കം’ എന്നിവയാണ് മികച്ച ക്യാമ്പസ് ഫിലിമുകള്‍. കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍, അക്കാദമി ചെയര്‍മാര്‍ കമല്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു.
മറ്റു അവാര്‍ഡുകള്‍:-
മികച്ച ദീര്‍ഘ ഡോക്യുമെന്ററി
അപ്, ഡൌണ്‍ ആന്‍ഡ് സൈഡ് വെസ്
സംവിധാനം: അനുഷ്ക മീനാക്ഷി, ഈശ്വര്‍ ശ്രീകുമാര്‍
മികച്ച ഹ്രസ്വ ഡോക്യുമെന്ററി
ചായ കടക്കാരന്‍റെ മന്‍ കി ബാത്ത്
സംവിധാനം: സനു കുമ്മില്‍
മികച്ച ഹ്രിസ്വ ഫിക്ഷന്‍
സൗണ്ട് പ്രൂഫ്
സംവിധാനം: ആദിത്യ കെല്‍ഗോഗ്നര്‍
മികച്ച രണ്ടാമത്തെ ദീര്‍ഘ ഡോക്യുമെന്ററി
ആന്‍ ഇഞ്ചിനിയേര്‍സ് ഡ്രീം
സംവിധാനം: ഹേമന്ത് ഗാബ
മികച്ച രണ്ടാമത്തെ ഹ്രിസ്വ ഫിക്ഷന്‍
ജി
സംവിധാനം: കുഞ്ഞില മസ്കിലമണി
മികച്ച രണ്ടാമത്തെ ഹ്രസ്വ ഡോക്യുമെന്ററി
ജമ്നാപാര്‍
സംവിധാനം: അഭിനവ ബട്ടാചാര്യ
ചിത്രങ്ങള്‍: http://idsffk.in