ഐ ഡി ബി ഐ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍, എക്‌സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 500 ഒഴിവും, എക്‌സിക്യൂട്ടീവ് തസ്തികയില്‍ 300 ഒഴിവുമുണ്ട്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ മേയ് 17-നും, എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ മേയ് 16-നും നടക്കും. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ്. എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ്.
അപേക്ഷാ ഫീസ് 700 രൂപയാണ്. എസ് സി, എസ് ടി, ഭിന്നശേഷികാര്‍ക്ക് 150 രൂപയാണ്. അവസാന തിയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.idbi.com