കവിത
സ്മിത നാഗത്തറ
എന്റെ
അടുപ്പ് കത്തുമ്പോൾ,
എത്രയെത്ര ചിന്തകളാണ്
ഞാൻ വേവിച്ചെടുത്തത് !
രുചിയുള്ളതും,
രുചിയില്ലാത്തതും.
ചിലത്
അടിയിൽ പിടിച്ച്
കരിഞ്ഞ്
കങ്ങൻ മണത്തു.
ആരും
പെട്ടെന്ന് കയറി വരാത്ത
എന്റെ ഇടമായതു കൊണ്ട്
തത്കാലം രക്ഷപ്പെട്ടു.
രുചിയുള്ളവ മാത്രം വിളമ്പി.
അല്ലാത്തവ
ആരും കാണാതെ
കാടിവെള്ളത്തിലിട്ടു.
പ്രതിഷേധം അറിയിക്കാനാവത്തതു കൊണ്ടാവാം
പാവം പശു
ഒന്നും മിണ്ടാതെ
അത് കുടിച്ചു തീർത്തത്.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.


