ICMR: JRF അപേക്ഷ ക്ഷണിച്ചു

0
501

ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസേർച്ച്‌ (ഐ.സി.എം.ആർ), ചാണ്ഡിഗഢ്‌ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ എഡ്യൂകേഷൻ & റിസേർച്ച്‌ (പി.ജി. ഐ.എം.ഇ.ആർ ) സഹകരിച്ച്‌ കൊണ്ട്‌ ജൂനിയർ റിസേർച്ച്‌ ഫെല്ലോഷിപ്പിനായി അഖിലേന്ത്യ തലത്തിൽ പരീക്ഷ സംഘടിപ്പിക്കുന്നു. കൗൺസിൽ സഹായത്തോടെ ഗവേഷണം നടത്താനുള്ള ആദ്യ പടിയാണ് ഐ.സി.എം.ആർ വർഷം തോറും നടത്താറുള്ള ഈ അഖിലേന്ത്യ പരീക്ഷ. ബാഗ്ലൂർ, ചെന്നൈ, മുംബൈ, ഹൈദരാബാദ്‌ അടക്കം രാജ്യത്തെ 12 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്‌.

മൈക്രോ ബയോളജി, ഫിസിയോളജി, മോളിക്കുലാർ ബയോളജി, ജെനിറ്റിക്സ്‌, ബയോടെക്നോളജി, ബയോഫിസിക്സ്‌, ഇമ്മ്യൂണോളജി, ബയോഇൻഫോർമാറ്റിക്സ്‌, ഫാർമ്മക്കോളജി, ജീവശാസ്ത്രം, സസ്യശാസ്ത്രം, പരിസ്ഥിതി പഠനം തുടങ്ങിയ ലൈഫ്‌ സയൻസ്‌ വിഷയങ്ങളിലും സൈക്കോളജി, സോഷ്യോളജി, ഹോം സയൻസ്‌, സ്റ്റാറ്റിക്സ്‌, ആന്ത്രോപോളജി, സോഷ്യൽ വർക്ക്‌, പബ്ലിക്ക്‌ ഹെൽത്ത്‌/ ഹെൽത്ത്‌ എക്കണോമിക്സ്‌ തുടങ്ങിയ സോഷ്യൽ സയൻസ്‌ വിഷയങ്ങളിലുമാണ് ഫെലോഷിപ്പ്‌ പരിഗണിക്കുന്നത്‌. ലൈഫ്‌ സയൻസിൽ 120 ഫെലോഷിപ്പുകളും സോഷ്യൽ സയൻസിൽ 30 ഫെലോഷിപ്പുകളുമടക്കം ആകെ 150 ഫെലോഷിപ്പുകളാണ് നൽകപ്പെടുന്നത്‌.

യോഗ്യത

ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക്‌ 55 ശതമാനം മാർക്കോടെയുള്ള എം.എസ്‌.സി/ എം.എ തതുല്യ ബിരുധമാണ് യോഗ്യത. എസ്‌.സി/എസ്‌.ടി, പി.എച്ച് വിഭാഗങ്ങൾക്ക്‌ 50 ശതമാനമാണ് അടിസ്ഥാന മാർക്ക്. അവസാന വർഷ പരീക്ഷാർത്ഥികൾക്കും ഫെലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ ഫീസ്‌

ജനറൽ, ഒ.ബി.സി : 1000
എസ്‌.സി, എസ്‌.ടി, പി.എച്ച് : 800

കൂടുതൽ വിവരങ്ങൾക്ക്‌ www.icmr.nic.in

LEAVE A REPLY

Please enter your comment!
Please enter your name here