കലാവിരുന്നൊരുക്കി ‘ഹൃദയപൂർവ്വം കൊയിലാണ്ടി’

0
276

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ‘ഹൃദയപൂർവ്വം കൊയിലാണ്ടി’ സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ വിവിധ കലാകാരന്മാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സെപ്തംബർ 8ന് വൈകിട്ട് 3 മുതൽ 9 മണി വരെ ബസ് സ്റ്റാന്റ് പരിസരം കലാകാരന്മാർ ഉത്സവ പ്രതീതിയിലാക്കി. പാട്ട്, നൃത്തം, മോണോ ആക്ട്, പാവ മൊഴിയാട്ടം തുടങ്ങി നിരവധി ഇനങ്ങളാണ് അരങ്ങേറിയത്. കൂടാതെ  തത്സമയ ചിത്രരചനയും പ്രദർശനവും വിൽപനയും നടന്നു.

മാജിക് അക്കാദമി കൊയിലാണ്ടി, ഭരതാഞ്ജലി, അസോസിയേഷന്‍ ഓഫ് ക്രിയേറ്റീവ് ടീച്ചേഴ്സ്, മലരി കലാമന്ദിരം, പൂക്കാട് കലാലയം, ചേലിയ കഥകളി വിദ്യാലയം, ഏയ്‌ഞ്ചല്‍ കലാകേന്ദ്രം, മേക്സ് ഓര്‍ക്കസ്ട്ര & ന്യൂ ഡിജിറ്റല്‍ സൗണ്ട്സ് തുടങ്ങി നിരവധി കലാ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോട് കൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

മാന്ത്രികന്‍ ശ്രീജിത്ത്‌ വിയ്യൂരിനൊപ്പം ചേര്‍ന്ന് മാജിക്ക് അവതരിപ്പിച്ചു കെ ദാസന്‍ MLA പരിപാടി ഉല്‍ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ സത്യന്‍, കല്‍പ്പറ്റ നാരായണന്‍, രമേശ്‌ കാവില്‍, പാലക്കാട്‌ പ്രേംരാജ്, സലാം മാക്സ്, ശ്രീധരന്‍ വിയ്യൂര്‍, കെ രാജഗോപാല്‍, കെ ദാമോദരന്‍, ഭരതാഞ്ജലി മധുസൂധനന്‍, എം ജി ബല്‍രാജ് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

ദുരിതാശ്വാസ നിധിയിലേക്കായി പണം സ്വരൂപിക്കുക, പ്രളയശേഷമുള്ള കേരളത്തെ കലയിലൂടെ ഉണര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here