‘ഹൃദയപൂർവ്വം കൊയിലാണ്ടി’യിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

0
920

‘ഹൃദയപൂർവ്വം കൊയിലാണ്ടി’കലാ-സാംസ്കാരിക സായാഹ്നത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷണനും ഗതാഗത വകുപ്പ് മന്ത്രി പി. കെ. ശശീന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. 86,500 രൂപയാണ് കലാ -സാംസ്കാരിക സായാഹ്നത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കളകർ യു. വി. ജോസ്, കെ. ദാസൻ MLA, നഗരസഭ ചെയർമാൻ കെ. സത്യൻ എന്നിവർ സന്നിഹിദരായിരുന്നു. എം. ജി. ബെൽരാജ്, മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, പാലക്കാട് പ്രേംരാജ്, സലാം മേക്സ്, മധുസൂധനൻ ഭരതാജ്ഞലി, അനിൽ എയ്ഞ്ചൽ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here