HomeWORLDഹിറ്റ്ലർ: അറിയുംതോറും രക്തം കട്ടപിടിക്കുന്ന ചരിത്രം

ഹിറ്റ്ലർ: അറിയുംതോറും രക്തം കട്ടപിടിക്കുന്ന ചരിത്രം

Published on

spot_img

നിധിൻ. വി. എൻ

ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ സ്വയം മരണത്തിന് പിടികൊടുത്തിട്ട് ഇന്നേക്ക് 73 വർഷങ്ങൾ.1945 ഏപ്രിൽ 30-ന് പുലർച്ചയ്ക്കായിരുന്നു ഹിറ്റ്ലറും, കാമുകി ഈവാ ബ്രൗണും ബർലിനിലെ വളരെ സുരക്ഷിതമായ ഭൂഗർഭ അറയിൽ സ്വയം മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് പതിനാലുവർഷത്തെ പ്രണയം വിവാഹമായി തർജ്ജമ ചെയ്ത്, ആത്മഹത്യയിലേക്ക് അഭയം പ്രാപിച്ചു.

60 ലക്ഷം ജൂതരുടെ മരണഗന്ധമുണ്ട് ഹിറ്റ്ലർ എന്ന പേരിന്. ന്യൂറെംബർഗ് നിയമങ്ങൾ നടപ്പാക്കി ജൂതന്മാരെ ഒന്നൊന്നായി കൊന്നൊടുക്കി, ആര്യൻ വംശമാണ് ഉന്നതമെന്ന് പ്രഖ്യാപിച്ച ഹിറ്റ്ലർ, ക്രൂരതകളുടെ നായകനായിരുന്നു. ആധുനികമായ സജ്ജീകരണങ്ങളുപയോഗിച്ച് നിരപരാധികളെ മരണമുഖത്തേക്ക് നിർദ്ദാഷണ്യം തള്ളിവിട്ട ഹിറ്റ്ലറുടെ ആത്മകഥയാണ് “മെയിൻ കാഫ് “. നാസി പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം “നാസികളുടെ ബൈബിൾ ” എന്നറിയപ്പെടുന്നു. 1945 മുതൽ ജർമ്മനിയിൽ പുന:പ്രസിദ്ധീകരിക്കാതിരുന്ന മെയിൻ കാഫ് 70 വർഷങ്ങൾക്കു ശേഷം 2016-ലാണ് പ്രസിദ്ധീകരിച്ച് തുടങ്ങിയത്.

1889-ൽ ഏപ്രിൽ 20-ന് കസ്റ്റംസ് ഉദ്യോഗസ്ഥനായ അലോയിസിന്റെയും ക്ലാരയുടെയും നാലാമത്തെ മകനായി ജനിച്ച ഹിറ്റ്ലർ,ചിത്രകാരനാകാൻ ആഗ്രഹിച്ചു. അച്ഛന്റെ എതിർപ്പിനാൽ ചിത്രകല പഠിക്കാൻ പോകാതിരുന്ന ഹിറ്റ്ലർ, അച്ഛന്റെ മരണശേഷം വിയന്ന അക്കാദമി ഓഫ്‌ ഫൈൻ ആർട്സിൽ ചിത്രകല പഠിക്കാൻ അപേക്ഷിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. ഒരു പക്ഷെ,ചത്രകല പഠിക്കാൻ അവസരമൊരുങ്ങിയിരുന്നെങ്കിൽ രക്തരൂക്ഷിതമായ ഒരു ഏകാധിപതിയുടെ ചരിത്രം ലോകത്തുണ്ടാകുമായിരുന്നില്ല.

അമ്മയുടെ മരണശേഷം വിയന്നയിലെ ഹോസ്റ്റലിൽ താമസമാക്കിയ ഹിറ്റ്ലറിൽ ജൂതവിരോധം ഉടലെടുത്തു. ഓസ്ട്രിയ,ജർമ്മനി ഏകീകരണം ഹിറ്റ്ലറുടെ സ്വപ്നമായി മാറി. 1913-ൽ ജർമ്മനിയിലെ മ്യൂണിക്കിലേക്ക് അദ്ദേഹം താമസം മാറ്റുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധസമയത്ത് സൈന്യത്തിന്റെ ഭാഗമായ ഹിറ്റ്ലർക്ക് സഹിക്കാനാവുന്നതായിരുന്നില്ല ജർമ്മനിയുടെ കീഴടങ്ങൾ. യുദ്ധത്തിൽ കീഴടങ്ങിയ ജർമ്മനിക്ക് സഹിക്കേണ്ടിവന്നത് വൻ നഷ്ടമായിരുന്നു, സാമ്പത്തികമായും

മ്യൂണിക്കിലെ ചെറിയ പാർട്ടിയായിരുന്ന ജർമ്മൻ വർക്കേഴ്സ് പാർട്ടിയിൽ ചേർന്ന ഹിറ്റ്ലർ അതിന്റെ നേതൃസ്ഥാനത്തെത്തി ഹിറ്റ്ലർ നാഷ്ണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയെന്ന് അതിനെ പുനർനാമകരണം ചെയ്തു. ഇതാണ് നാസി പാർട്ടിയെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഹിറ്റ്ലറുടെ പ്രഭാവത്താൽ, നാസി പാർട്ടി അതിശക്തമായ സംഘടനയായി മാറി. കമ്മ്യൂണിസ്റ്റ് വിരുദ്ധത ,ജർമ്മൻ ദേശീയത, ജൂത വിരുദ്ധത എന്നിവയാണ് നാസി പാർട്ടി ഉർത്തിക്കാട്ടിയ വിഷയങ്ങൾ. പ്രചാരണ തന്ത്രങ്ങൾ കൊണ്ടും ഹിറ്റ്ലറുടെ വ്യക്തിപ്രഭാവം കൊണ്ടും വൻ കുതിപ്പ് നടത്തിയ നാസി പാർട്ടിയുടെ നേതൃത്വത്തിൽ പുതിയ ഭരണക്രമം സ്ഥാപിക്കാൻ ഹിറ്റ്ലർ ശ്രമിച്ചു. 1933-ന് ജർമ്മൻ രാഷ്ട്രപതി ഹിൻഡൻബർഗ് ചാൻസലറാവാൻ ക്ഷണിച്ചതോടെ ഹിറ്റ്ലർ എന്ന ഏകാധിപതിയുടെ ഉദയം സംഭവിക്കുകയായിരുന്നു. ഭരണരംഗത്ത് വലിയ അഴിച്ചുപണികൾ നടത്തിയ ശേഷം പ്രതസ്വാതന്ത്ര്യത്തെയും, സംസാര സ്വാതന്ത്ര്യത്തെയും, സംഘം ചേരാനുള്ള അവകാശത്തെയും ഇല്ലാതാക്കി.

സ്വന്തം സാമ്രാജ്യം വികസിപ്പിക്കാൻ തയ്യാറായ ഹിറ്റ്ലർ 1939-ൽ പോളണ്ടിനെ ആക്രമിച്ചു. 1940-ൽ ജർമ്മനിയും,ജപ്പാനും,ജറ്റലിയും ഹിറ്റ്ലറെ പിന്തുണച്ചു. എന്നാൽ യൂറോപ്പിന്റെ മുഴുവൻ അധിനിവേശവും സ്വപ്നം കണ്ട ഹിറ്റ്ലർ 1941-ൽ സോവിയേറ്റ് യൂണിയനെ ആക്രമിച്ചതോടെ ഹിറ്റ്ലറുടെയും ജർമ്മനിയുടെയും പതനമാരംഭിച്ചു. സോവിയേറ്റ് യൂണിയനോട് തോറ്റ് പിന്തിരിഞ്ഞ ജർമ്മനിയെ ബ്രിട്ടനും ആക്രമിച്ചതോടെ സ്വയം ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു ഹിറ്റ്ലർ. ഹിറ്റ്ലർ ഒരേ സമയം ഏകാധിപതിയുടെ വളർച്ചയുടെയും വിനാശത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. ഹിംസയുടെ ആൾരൂപമായ ഹിറ്റ്ലറെ ഓർക്കുകയെന്നാൽ മരണത്തെ സ്പർശിക്കും വിധം ദുസ്സഹമാണ്. അറിയുംതോറും രക്തം കട്ടപിടിക്കുന്ന ചരിത്രമാണ് ഹിറ്റ്ലർക്ക് പകർന്നു തരാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...