ഹരിൻ കൈരളി പുന്നപ്രയുടെ ചിത്രങ്ങൾക്ക് ആരാധകരേറുകയാണ്. ഇഷ്ട സംവിധായകരുടെ ചിത്രങ്ങൾ ഹരിന്റെ വരയിലായി കാണാനുള്ള ആരാധകരുടെ ആഗ്രഹം കമന്റുകളിൽ കാണാം. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരുടെ ചിത്രങ്ങൾക്കൊപ്പം അവരൊരുക്കിയ സിനിമകളുടെ പേരുകളും ചേർത്ത് വ്യത്യസ്തമായൊരു ശ്രമം നടത്തിയിരിക്കുകയാണ് ഹരിൻ.
‘ആഹാ.. അന്തസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ആറ് ചിത്രങ്ങളാണ് ഹരിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫാസിൽ, ഭരതൻ, പത്മരാജൻ, ഹരിഹരൻ, പ്രിയദർശൻ, എ.കെ. ലോഹിതദാസ് എന്നിവരുടെ ചിത്രങ്ങളാണ് ഹരിൻ വരച്ചിരിക്കുന്നത്. എന്നാൽ ആഷിഖ് അബു അടക്കമുള്ള സംവിധായകരെ കൂടി ഹരിന്റെ വരകളിലുൾപ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്.