ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെതുടര്‍ന്ന് എസ് ഹരീഷ് നോവല്‍ ‘മീശ’ പിന്‍വലിച്ചു. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വരുന്ന നോവലിന്റെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില സംഘടനകൾ വിവാദമാക്കിയിരുന്നു. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ പറഞ്ഞു. കുടുംബാംഗങ്ങളെ അപമാനിക്കുന്ന നീക്കങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായതിനെ തുടര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മീശ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംസാരം അടര്‍ത്തിയെടുത്ത് ചിലർ സൈബര്‍ ആക്രമണം നടത്തിയിരുന്നത്.
മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്. എസ്.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്നും അഞ്ച് വര്‍ഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നോവല്‍.
[…] ഹരീഷ് ‘മീശ’ പിൻവലിച്ചു […]
[…] ഹരീഷ് ‘മീശ’ പിൻവലിച്ചു […]
[…] പ്രസിദ്ധീകരിച്ചു വന്നിരുന്ന എസ്. ഹരീഷിന്റെ മീശയിലെ ചില ഭാഗങ്ങൾ […]