ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മയ്ക്കും അതിയ ഷെട്ടിക്കുമെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഹര്‍ഭജന്‍ സിങ്. ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
കളിക്കിടെ സ്‌ക്രീനില്‍ അനുഷ്‌കയെയും അതിയാ ഷെട്ടിയെയും കാണിച്ച സമയത്തായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഹിന്ദി കമന്റേറ്ററായിരുന്ന ഹര്‍ഭജന്‍ സിങിന്റെ സെക്‌സിസ്റ്റ് പരാമര്‍ശം. അനുഷ്‌കയും അതിയയും സിനിമയെക്കുറിച്ചാവും സംസാരിച്ചിരിക്കുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഇവര്‍ക്ക് എത്രമാത്രം അറുവുണ്ടെന്ന കാര്യത്തില്‍ തനിക്ക് അറിയില്ലെന്നുമായിരുന്നു ഹര്‍ഭജന്റെ പരാമര്‍ശം.
harbhajan singh in the comm box just said “idk if they’re (anushka and athiya) talking about cricket or films, I don’t think they have much knowledge about cricket”#Worlds2023#INDvsAUSfinalpic.twitter.com/r5GhJ2gnjZ
— 133*𓃵 (@133_NotOut) November 19, 2023
ടോസ് നഷ്ടമായി ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോഹ്ലിയും കെഎന്‍ രാഹുലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെയായിരുന്നു സ്‌ക്രീനില്‍ കോഹ്ലിയുടെ പങ്കാളി കൂടിയായ അനുഷ്‌കയെയും രാഹുലിന്റെ പങ്കാളിയായ അതിയയെയും സ്‌ക്രീനില്‍ കാണിച്ചത്. ഇരുവരും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണിച്ചപ്പോഴായിരുന്നു ഹര്‍ഭജന്‍ സിങിന്റെ വിവാദ പരാമര്‍ശം.
ഹര്‍ഭജന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിവാദ പരാമര്‍ശം ഹര്‍ഭജന്‍ പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യമുയരുന്നുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല