ചെറുകോടില്‍ ആര്‍ട് അക്കാദമി ആരംഭിച്ചു

0
595

മലപ്പുറം: കലയുടെ കലവറയായ പോരൂരിന്റെ മണ്ണില്‍ ‘ഗുരുകൃപ ആര്‍ട് അക്കാദമി’ എന്ന പേരില്‍ കലാ പഠന കളരി ആരംഭിച്ചു. പ്രശസ്ത കുച്ചിപ്പുടി നൃത്ത സംവിധായകന്‍ ഗുരു അനില്‍ വെട്ടിക്കെട്ടിരി കലാപഠന കളരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉണ്ണി ചെറുകോടിന്റെ അധ്യക്ഷതയില്‍ ഡയറക്റ്റര്‍ വിഷ്ണു ഗൂഡല്ലൂര്‍ സ്വാഗതവും ചലച്ചിത്ര താരം റഹീം ചെറുകോട്, സംവിധായകന്‍ അബുല്‍ അഹല വണ്ടൂര്‍, ഗജ നാരായണന്‍, ഗുരുകൃപയിലെ അധ്യാപകരായ അസ്‌കര്‍ സീന്‍, ഷിജില്‍ എംടി സുരേഷ് ചെറുകോട് തുടങ്ങിയവര്‍ ചടങ്ങില്‍ സംവദിച്ചു. ചെറുകോട് കേന്ദ്രീകരിച്ച് ആരംഭിച്ച പുതിയ സംരംഭത്തിന് ഈ രംഗത്ത് ഒരു പുത്തനുണര്‍വ്വ് സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961 59 29 39, 9446 94 75 64

LEAVE A REPLY

Please enter your comment!
Please enter your name here