സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം പ്രമേയമായി ഒരുക്കുന്ന സിനിമയാണ് ഗുമ്‍നാമി. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്രിജിത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രൊസെൻജിത് ചാറ്റര്‍ജിയാണ് ചിത്രത്തില്‍ സുഭാഷ് ചാറ്റര്‍ജിയായി അഭിനയിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസ് മരിച്ചത് യഥാര്‍ഥത്തില്‍ 1945ല്‍ വിമാന അപകടത്തില്‍ തന്നെയാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നാണ് ചിത്രം അന്വേഷിക്കുന്നത്. മുഖര്‍ജി കമ്മിഷന്റെ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് ചിത്രം. സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെ കുറിച്ച് മുഖര്‍ജി കമ്മിഷൻ റിപ്പോര്‍ട്ടില്‍ നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നു. 1945-ൽ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ സുഭാഷ് ചന്ദ്ര ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മിഷൻ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു അന്തിമതീരുമാനമായി റിപ്പോര്‍ട്ടിനെ കണ്ടിരുന്നുമില്ല. അതേസമയം ഗുമ്‍നാമി ബാബ എന്ന സന്ന്യാസിയായി കഴിഞ്ഞത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നുവെന്നും വിശ്വസിക്കുന്നവരുണ്ട്. എന്തായാലും സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന തരത്തിലാകും ചിത്രമെന്നാണ് സൂചന.