വൈവിധ്യങ്ങളിലെ സാധ്യതകള്‍ തേടി…

0
438

അനഘ സുരേഷ്

ചിത്രംഫോട്ടോസിനിമ തുടങ്ങിയവയുടെ നിരവധി പ്രദര്‍ശനങ്ങളാണ് അനുദിനം നടന്നുകൊണ്ടിരിക്കുന്നത് ഇതില്‍ മിക്കതും തന്ന നൂതന സാങ്കേതിക വിദ്യയുടെ കരസ്പര്‍ശം ഏറ്റവയാണ്എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു നാലംഗസംഘംപ്രകൃതിയോട് ഇഴചേര‍ന്നുള്ള അവരുടെ ഇഷ്ടമേഖലയിലെ പ്രദര്‍ശന വസ്തുക്കളുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ഈ മാസം 1-ന് ആരംഭിച്ച പരിപാടിയുടെ പ്രദര്‍ശനോദ്ഘാടനം എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഷാജി അപ്പുക്കുട്ടന്‍ നിര്‍വഹിച്ചു.

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെടറായ പുഷ്പ സി.എം ബാലുശ്ശേരിയാണ് ഇങ്ങനെയൊരു കൂട്ടായ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്പ്രകൃതിയെ നശിപ്പിക്കാതെ ചെറുകിട സംരംഭകര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം എന്ന ചിന്തയില്‍ നിന്ന് ഉരുതിരിഞ്ഞ് വന്ന വ്യത്യസ്ത ആശയവുമായാണ് പുഷ്പ ആര്‍ട്ട് ഗാലറിയില്‍ എത്തിയത്കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച പരന്നതും ചെറുതുമായ പ്രതലത്തിലുള്ള പെയിന്‍റിങ്ങുകള്‍നാട്ടിന്‍ പ്രദേശത്തെ ചെറുകിട തൊഴിലാളികളില്‍ നിന്നും വാങ്ങിയ കളിമണ്ണ് പ്രതലങ്ങളില്‍ തീര്‍ത്തവീടിന്‍റെ അകത്തളങ്ങളെ മനോഹരമാക്കുന്ന കരവിരുതുകള്‍.

ആര്‍ട്ട് ഗാലറിയിലെ ഈ സംഘത്തിന്‍റെ മറ്റ് പ്രദര്‍ശനങ്ങളും പ്രകൃതിയോട് ഇഴ ചേര്‍ന്ന് നില്‍ക്കുന്നത് തന്നെഇവിടെ എത്തിയ കരകൗശല വസ്തുക്കള്‍നാടക പോസ്റ്റര്‍ഫോട്ടോ തുടങ്ങിയവയെല്ലാം ഭൂമിയെ തൊട്ടുണര്‍ത്തുന്നവയാണ്തന്‍റെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞവയെ യാതൊരു മിനുക്ക് പണിയ്ക്കും വിധേയമാക്കാതെ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ് സുനില്‍ കുമാര്‍ സികെഒരു വശത്ത് അധ്യാപകവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴും പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിച്ച് ചുറ്റുപാടില്‍ നിന്ന് ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നുഇതില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ല ഷിഗില്‍ നാരായണന്‍ചകരി പോലുള്ള പ്രകൃതി ഉത്പന്നങ്ങള്‍ കൊണ്ടാണ് ഇദ്ദേഹം വിസ്മയം തീര്‍ക്കുന്നത്.

ഇവരില്‍ നിന്ന് അല്പം വ്യത്യസ്തമായാണ് മിനി ഐ.ജി ആര്‍ട്ട് ഗാലറിയില്‍ എത്തിയത്സിനിമാ പോസ്റ്ററുകള്‍ നിറയുമ്പോള്‍ നാടകങ്ങള്‍ കേവലം നോട്ടീസുകളില്‍ ഒതുങ്ങാതെ അവയിലും പോസ്റ്ററിന്‍റെ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് നാടക സംവിധായകയും കലാകാരിയുമായ മിനി ഐ.ജി.ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ ഇതിന് സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ ഒട്ടും സാധ്യതയില്ലാത്ത പ്രവണതയാണ് കണ്ടു വരുന്നത്ഇതിനെകുറിച്ച് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രദര്‍ശത്തിനായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here