കലാഭിരുചിയുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ജൂണ്‍ 30ന് രാവിലെ തൃശ്ശൂര്‍ സംഗീത-നാടക അക്കാദമിയില്‍വെച്ച് പദ്ധതിയുടെ ഔപചാരികോദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. പ്രഗത്ഭരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ തല കലോത്സവം തുടങ്ങുന്നതിന് മുന്‍പ് എല്ലാ ജില്ലകളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം.
പ്രഥമഘട്ടത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം എന്നിവയിലാണ് പരിശീലനം. മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ഹൈമവതി, ഭരതനാട്യത്തില്‍ രാജശ്രീ വാര്യര്‍, അശ്വതി നായര്‍, കേരളനടനത്തില്‍ ഗായത്രി സുബ്രഹ്മണ്യം, കുച്ചുപ്പുടിയില്‍ ശ്രീലക്ഷ്മി ഗോവര്‍ധനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം ആസൂത്രണം ചെയ്തത്. അടുത്ത വര്‍ഷം മുതല്‍ മറ്റ് കലാരൂപങ്ങളിലും പരിശീലനണ്ടാകും.
വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകന്‍ മുഖേന കലാപാഠം ജില്ലാ നോഡല്‍ ഓഫീസറായ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.