ജമിനി ശങ്കരൻ അന്തരിച്ചു, വിടവാങ്ങിയത് ഇന്ത്യൻ സർക്കസിന്റെ ‘ഗ്രേറ്റ്‌ ഫാദർ’

0
144

മലയാളിക്ക് അതുവരെ അപരിചിതമായിരുന്ന, സർക്കസിന്റെ മായികലോകം കേരളത്തിന്‌ പരിചയപ്പെടുത്തിയ ജമിനി ശങ്കരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വിശ്രമജീവിതം നയിക്കെ, അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 99 വയസായിരുന്നു.

കണ്ണൂർ ജില്ലയിലെ വാരത്ത്, 1924 ജൂൺ 13 ജനിച്ച ശങ്കരൻ, രണ്ടാം ലോകമഹായുദ്ധകാലത്തെ നാല് കൊല്ലത്തെ സേവനത്തിന് ശേഷമാണ് സർക്കസ് രംഗത്തേക്ക് ഇറങ്ങിയത്. ബോസ് ലയൺ സർക്കസിലും ഗ്രേറ്റ്‌ റെയ്മൻ സർക്കസിലും കലാകാരനായി തിളങ്ങി. ട്രപ്പീസിൽ ജീവൻ പണയപ്പെടുത്തി നടത്തിയ മിന്നുംപ്രകടനങ്ങളിലൂടെ അദ്ദേഹം ശരവേഗത്തിൽ ജനപ്രീതിയാർജ്ജിച്ചു. മഹാരാഷ്ട്ര കേന്ദ്രമായി പ്രവർത്തിച്ചു വന്ന വിജയ എന്ന സർക്കസ് കമ്പനി ഇദ്ദേഹം വാങ്ങി വിപുലീകരിച്ചതോടെയാണ് ‘ജെമിനി’ ജനിച്ചത്. 1951 ൽ ജെമിനിയും, പിന്നാലെ 1977 ൽ ജംബോ സർക്കസും ഇദ്ദേഹം ആരംഭിച്ചു. ഇവ കൂടാതെ മൂന്നോളം സർക്കസ് കമ്പനികളും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. സംസ്കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here