ഗസല്‍ ‘തണലി’ല്‍ ഒരു രാവ്

0
755

വടകര: എടച്ചേരി തണലില്‍ ഗസല്‍ നിലാവ്.  ഗസലുകള്‍ പൂക്കുന്നിടം’ ബ്രാന്‍ഡ് സംഘടിപ്പിക്കുന്ന ‘മെഹ്ഫില്‍ – ഇ – സാമാ’യുടെ ഗസല്‍നിശ തണല്‍ കുടുംബാംഗങ്ങള്‍ക്കും ആസ്വാദകര്‍ക്കും സംഗീതത്തിന്റെ പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്നതായിരിക്കും. ‘ആത്മാവിനുള്ള സംഗീതം’ എന്നതാണ് ‘മെഹ്ഫില്‍ – ഇ – സാമാ’യുടെ ആദര്‍ശസൂക്തം.

ജൂലൈ 8 ന് വൈകിട്ട് 4 മണിയോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഖവാലി സൂഫി ഗസല്‍ അവതരണത്തില്‍ ശ്രദ്ധനേടിയ ജാവേദ് അസ്ലമും കൂട്ടുകാരുമാണ് ആത്മസംഗീതവുമായി എത്തുന്നത്. 2015 ല്‍ ഡല്‍ഹി ജെ. എന്‍. യു വില്‍ ഖവാലി അവതരിപ്പിച്ചു തുടങ്ങിയ മെഹ്ഫില്‍ ഇ സാമ, അവരുടെ വ്യത്യസ്തമായ ശൈലി കൊണ്ട് ആസ്വാദകരെ സംഗീതത്തിന്റെ ആത്മീയ ലോകത്തേക്ക് എത്തിക്കുന്നവരാണ്.

പ്രവേശന വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക: +91 9048764505

LEAVE A REPLY

Please enter your comment!
Please enter your name here