ഗസൽ ഡയറി ഭാഗം 5
മുർഷിദ് മോളൂർ
ജി ഹമേം മൻസൂർ ഹേ
ആപ് കാ യെ ഫൈസ്‌ലാ..
നിന്റെ ഈ തീരുമാനം എനിക്കും അത്രമേൽ പ്രിയപ്പെട്ടതാണ്..
കഹ് രഹീ ഹെ ഹർ നസർ
ബന്ദ പർവർ ശുക് രിയാ..
ഓരോ ഇമയിലും എന്റെ കണ്ണുകൾ, നിന്നോടുള്ള നിറനന്ദികൾ പറഞ്ഞു കൊണ്ടിരിക്കുന്നു..
ലതാജിക്ക് നന്ദി, നേരവും കാലവും അതിർത്തികളുമില്ലാതെ, തോരാതെ പെയ്തു നിന്നതിന്..
ഹസ് കെ അപ്നേ സിന്ദഗീ മേ
കർ ലിയാ ശാമിൽ മുജേ..
ഒരു നനുത്ത പുഞ്ചിരി കൊണ്ട്, എന്നെയും നിന്റെ ജീവിതത്തിലേക്ക് ചേർത്തു പിടിച്ചത്..
ദിൽ കി യെ ദഡ്കൻ തഹർ ജാ
മിൽ ഗയീ മൻസിൽ മുജേ
വ്യാകുലമായ എന്റെ ഹൃദയമിടിപ്പുകൾ സ്വസ്ഥമാവുക..
കാരണം, ഞാനെന്റെ സ്നേഹതീരത്തണഞ്ഞിരിക്കുന്നു..
അകലങ്ങളെ കൊന്നു തള്ളുന്ന പ്രണയ മാപിനികളുമായി അവർ ഇനിയും ഇവിടെ ജീവിക്കാതിരിക്കില്ല..
ആപ് കി നസ്റോൻ നെ സംജാ
പ്യാർ കെ കാബിൽ മുജേ..
നിന്റെ കണ്ണുകളിൽ എനിക്ക് കാണാനാവുന്നുണ്ട്,
അത്രക്കിഷ്ടമാണെന്നെയെന്ന മിണ്ടാപ്രണയത്തിന്റെ ചിത്രം..
ആപ് കി മൻസിൽ ഹു മേ
മേരി മൻസിൽ ആപ് ഹേ..
ഞാനിതാ ഇവിടെ, ഞാൻ നിന്റെ തീരം.
നീ അവിടെയുണ്ട്, നീ എന്റെ തീരം
എപ്പോഴും വന്നു കയറാനുള്ള സ്വർഗീയ സത്രം പോലെ, നമ്മൾ..
ക്യൂ മേ തൂഫാൻ സെ ഡറൂ
മേരാ സാഹിൽ ആപ് ഹേ..
എന്റെ തീരം, നീയായി തൊട്ടടുത്ത് കാണുമ്പോൾ , ഞാനിനിയെന്തിന് കൊടുങ്കാറ്റിനെ പേടിക്കണം ?
കോയി തൂഫാനോ സെ കഹ് ദേ,
നിങ്ങളാരെങ്കിലുമൊന്ന് വന്ന്, എന്നെ പേടിപ്പിക്കാനൊരുങ്ങുന്ന ഈ കാറ്റിനോട് പറയാമോ ?
ഞാനെന്റെ തീരമണഞ്ഞിരിക്കുന്നുവെന്ന്..!
മിൽ ഗയാ സാഹിൽ മുജേ..
പഡ് ഗയീ ദിൽ പർ മേരേ
ആപ് കി പർചായിയാ..
നിന്റെ നിഴലുകൾ വീഴുന്നത്, ഇപ്പോൾ എന്റെ ഹൃദയത്തിലാണ്..
ഹർ തറഫ് ബജ്നെ ലഗീ
സേകഡോൻ ഷഹനായിയാം..
ആയിരമായിരം ഷഹനായികൾ എനിക്കു വേണ്ടി പാടുന്ന പോലെ, ചുറ്റും.
ദോ ജഹാൻ കി ആജ് ഖുഷിയാൻ
ഹോ ഗയീ ഹാസിൽ മുജേ..
ഇരുലോകങ്ങളുടെയും സർവ്വസന്തോഷങ്ങളും എനിക്കിപ്പോൾ ആസ്വദിക്കാനാവുന്നു..
ആപ് കി നസ്റോൻ നെ..
ഇനി നീ പറയണമെന്നില്ല, നിന്റെ കണ്ണുകളിൽ ഞാൻ പ്രണയപ്രകാശം കാണുന്നു..
വരി : രാജാ മെഹ്ദി അലി ഖാൻ
സംഗീതം : മദൻ മോഹൻ
ശബ്ദം : ലതാ മങ്കേഷ്‌കർ
❤️❤️????????
????????????