ഗസൽ ഡയറി ഭാഗം 3
മുർഷിദ് മോളൂർ
ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും
ലഗ് ജാ ഗലേ.. അതുകൊണ്ട് നീ എന്നെ കെട്ടിപ്പിടിച്ചിരിക്കുക..
ലഗ് ജാ ഗലേ, ഫിർ യെ ഹസീൻ രാത്ത് ഹോ ന ഹോ..
ഇത്ര മനോഹരമായൊരു രാവ് ഇനി നമുക്ക് വേണ്ടി ഇരുണ്ടിറങ്ങിയെന്ന് വരില്ല.
ശായദ് ഫിർ ഇസ് ജനം , മേ മുലാഖാത്ത് ഹോ ന ഹോ..
അങ്ങനെയുമല്ല, ഈ ജന്മകാലം ഇനിയൊരു സമാഗമം പോലുമുണ്ടായില്ലെങ്കിലോ ?
ഹം കോ മിലീ ഹേ, ആജ് യെ ഗഡിയാം നസ്വീബ് സേ..
ഇന്നിങ്ങനെ ഒന്നിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണെനിക്ക്..
ജീ ബർ കെ ദേഖ് ലിയേ ഹം കൊ ഖരീബ് സെ
മാറിനിൽക്കാതെ വരൂ, നിന്റെ ഹൃദയനേത്രങ്ങൾ കൊണ്ട് എന്നെത്തന്നെ നോക്കി നോക്കി നിൽക്കൂ ..
ശായദ് ഫിർ ഇസ് ജനം, മേ മുലാഖാത്ത് ഹോ ന ഹോ
ഇനിയൊരിക്കൽ കൂടി നമ്മളിങ്ങനെ കണ്ടുമുട്ടിയെന്ന് വരില്ല..
പാസ് ആയിയേ കെ ഹം നഹീ ആയെങ്കെ ബാർ ബാർ..
തമ്മിലിത്ര അകലമില്ലാതെ ചേർന്നു വരൂ.. എനിക്കങ്ങോട്ട് വരാനാവാത്തത്ര അടുത്തേക്ക് ..
ഇങ്ങനെ ചേർന്നിരിക്കാൻ, നമ്മളിനി വരികയില്ലെന്നായില്ലേ..
ബാഹേം ഗലേ മേ ദാൽ കെ ഹം റോലേ സാർ സാർ
എന്നിട്ടെന്നെ ചേർത്തു പിടിക്കൂ.. നമുക്കൊന്നിച്ചിരുന്നങ്ങനെ കരഞ്ഞു തീർക്കാമിന്ന്..
ആങ്കോൻ സെ ഫിർ യെ പ്യാർ ക ബർസാത്ത് ഹോ ന ഹോ
ഇനിയൊരിക്കൽ കൂടി, പ്രണയ നനവും മധുരവുമുള്ള കണ്ണീർമഴ പെയ്തെന്നു വരില്ല.
അതല്ല, നമ്മളിനി തമ്മിൽ കാണുമെന്നതു തന്നെയില്ല
ശായദ് ഇസ് ജനം, മേ മുലാഖാത്ത് ഹോ ന ഹോ.
വരി: രാജാ മെഹ്ദി അലി ഖാൻ
ശബ്ദം: ലതാ മങ്കേഷ്കർ
ചിത്രം: വൊ കോൻ ത്ഥി(1964)
https://youtu.be/TFr6G5zveS8
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
വരികളുടെ അർത്ഥം നന്നായിട്ടുണ്ട്. പക്ഷെ വരിയുടെ അർത്ഥം മാത്രം പറഞ്ഞു പോവാതെ കഴിഞ്ഞ രണ്ടു ലക്കങ്ങിലെ പോലെ കുറച്ചധികം വർണ്ണനകളും മറ്റു കാവ്യങ്ങളിലെ ഉദ്ധരണികളും കൊണ്ടുവരൂ..,
മുർഷിദ്…, അങ്ങയുടെ വരികളിലൂടെ എന്നും കേട്ടുകൊണ്ടിരിക്കുന്ന ഗസലുകൾക്ക് മനോഹാരിതയേറുന്നു.., നിങ്ങളുമായി നിങ്ങളറിയാതെ നാം പ്രണയത്തിലാവുന്നു..,
റഫ്ത റഫ്തയേപ്പോലെ മനോഹരമായവ തന്നു കൊണ്ടേയിരിക്കുക…,
12 മണി മുതല് കാത്തിരിക്കുകയായിരുന്നു ഈയൊരു ലക്കത്തിനായി. ഇനിയും കാത്തിരിക്കുന്നു
????????❤️❤️
Nice