മഹാരാഷ്ട്രയിൽ ദേശീയ ഗാന്ധിയൻ ലീഡർഷിപ്പ്‌ ക്യാമ്പ്‌

0
484

ഗാന്ധി റിസേർച്ച്‌ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമൂഹ്യ സേവനത്തിൽ തൽപരരായ വിദ്യാർത്ഥി യുവജനങ്ങൾക്കായി ദശദിന ലീഡർഷിപ്പ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ജൈൻ ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഫൗണ്ടേഷൻ ആസ്ഥാനത്ത്‌ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന ക്യാമ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 50 പേർക്കാണ് പ്രവേശനം.

വിവിധ മേഖലയിൽ നിന്നുള്ള ഉന്നത വ്യക്തികളുമായുള്ള സമ്പർക്കം, ഫീൽഡ്‌ ആക്ഷൻ, സൗജന്യ ഭക്ഷണ താമസം സൗകര്യം, ലീഡർഷിപ്പ്‌ ട്രെയിനിംഗ്‌ എന്നിവ ക്യാമ്പിന്റെ പ്രത്യേകതളാണ്. ഓഗസ്റ്റ്‌ 20 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയോടൊപ്പം 1000 രൂപ ചലാൻ/ ഓൺലൈൻ പെയ്മന്റ്‌ നടത്തണം. ഈ തുക ക്യാമ്പ്‌ അവസാനിക്കുന്ന ദിവസം റീഫണ്ട്‌ ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്‌ പി.ഡി.എഫ്‌ ഡൗൺലോഡ്‌ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here