“ഗെയിം ഓഫ് ത്രോണ്‍സ്” എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാന സീസണില്‍ ഉള്ളത്. 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതായിരിക്കും ഓരോ എപ്പിസോഡും. ഏപ്രില്‍ 14-ന് പുറത്തിറങ്ങുന്ന സീരീസിന്റെ 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ആര്യാ സ്റ്റാര്‍ക്ക് വാള്‍മുന മൂര്‍ച്ചയാക്കുന്ന ദൃശ്യം കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്.
ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ “എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍” എന്ന ഫാന്റസി നോവലിനെ അധികരിച്ചാണ് “ഗെയിം ഓഫ് ത്രോണ്‍സ്” സൃഷ്ടിക്കപ്പെട്ടത്.