തൃശ്ശൂര്‍: നാടക രചയിതാവും അധ്യാപകനും സ്‌കൂള്‍ ഓഫ് ഡ്രാം ഡയറക്ടറുമായിരുന്ന പ്രൊഫ. ജി. ശങ്കരപിള്ളയുടെ സ്മരണക്ക് ചിറയിന്‍ കീഴ് ജി ഗംഗാധരന്‍ നായര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ നാടക പുരസ്‌കാരത്തിന് നാടക ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം അടുത്ത ജനുവരിയില്‍ തൃശ്ശൂരില്‍ നടക്കുന്ന അനുസ്മരണത്തില്‍ സമ്മാനിക്കും.
2020,21,22 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വേദിയില്‍ അവതരിപ്പിക്കുകയും ചെയ്ത നാടക കൃതിക്കാമ് പുരസ്‌കാരം നല്‍കുക. 45 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം നാടക രചയിതാവ്. നാടകം അവതരിപ്പിച്ചതിന് തെളിവായി അവതരണത്തിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് ഫോട്ടോകളും പുസ്തകത്തിന്റെ രണ്ട് കോപ്പികയും ചെയര്‍പേഴ്‌സണ്‍ / സെക്രട്ടറി, ചിറയന്‍കീഴ് ഡോ. ജി ഗംഗാധരന്‍ നായര്‍ സ്മാരക സമിതി, ഗംഗ ശ്രീപുരം ലെയ്ന്‍, പൂങ്കുന്നം, തൃശ്ശൂര്‍-68002 എന്ന വിലാസത്തില്‍ അക്കുക. വിശദവിവരങ്ങള്‍ക്ക്: 9400659009
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല